CricketNewsSports

ട്വൻ്റി20: ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു; സഞ്ജു സാംസണെ പുകഴ്ത്തി സൂര്യകുമാർ യാദവ്

ഇംഗ്ലണ്ടിനെതിരെയുള്ള ട്വൻ്റി 20 ആദ്യ മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് മൽസരം. അഞ്ചു മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

അവസാനം കളിച്ച അഞ്ച് മൽസരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടിയ സഞ്ജു സാംസണിൻ്റെ പ്രകടനം ആണ് ആരാധകർ ഉറ്റു നോക്കുന്നത്. അതേ സമയം സഞ്ജുവിനെ പുകഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തനിക്ക് ലഭിച്ചിട്ടുള്ള അവസരങ്ങൾ സഞ്ജു നന്നായി മുതലാക്കിയെന്നും മറ്റുള്ളവരും ഇതു തന്നെയാണ് ചെയ്യേണ്ടതും എന്നായിരുന്നു സൂര്യകുമാർ യാദവിൻ്റെ പ്രതികരണം. സഞ്ജുവിൻ്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ട്വൻ്റി മൽസരങ്ങളിലും സഞ്ജു തന്നെ വിക്കറ്റ് കാക്കുമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.

ഇന്ത്യൻ ടീം – സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡെ, റിങ്കു സിംഗ്, നിതിഷ് കുമാർ റെഡ്ഡി, അഷ്കർ പട്ടേൽ, രവി ബിഷ്നോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

Leave a Reply

Your email address will not be published. Required fields are marked *