ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വൻ്റി 20 മൽസരത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 133 റൺസ്. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിട്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്.
ഒരറ്റത്ത് ക്യാപ്റ്റൻ ജോസ് ബട്ലർ (68) തകർപ്പൻ പ്രകടനം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ മുറപോലെ നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഫിൽ സാൾട്ട് (0) , ബെൻ ഡക്കറ്റ് ( 4) , ഹാരി ബ്രൂക്ക് ( 17), ലിവിംഗ് സ്റ്റൺ (0) , ജേക്കബ് ബെതേൽ ( 7), ഓവർടൺ ( 2 ) , അറ്റ്കിൻസൺ (2), ആർചർ (12),, മാർക്ക് വുഡ് (1) റൺസും നേടി പുറത്തായി. റാഷിദ് 8 റൺസോടെ പുറത്താകെ നിന്നു.
ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റ് നേടി അർഷ് ദ്വീപ് സിംഗ്, ഹാർദിക് പാണ്ഡെ, അഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റും നേടി. 2 ക്യാച്ചും ഒരു റൺ ഔട്ടും ആയി സഞ്ജു സാംസണും തിളങ്ങി.