
ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് ഇന്ന്; നിയമസഭയിൽ അടിയന്തിര പ്രമേയം ആയി പ്രതിപക്ഷം ഉന്നയിക്കും
നിയമസഭയിൽ അടിയന്തിര പ്രമേയമായി ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. പി.സി വിഷ്ണുനാഥ് എംഎൽ എ ആണ് അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നത്.
പ്രതിപക്ഷത്തിൻ്റേയും സിപി ഐ യുടേയും ആഭിമുഖ്യത്തിലുള്ള സർവീസ് സംഘടനകൾ ആണ് പണിമുടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും പണിമുടക്കുന്നത് കൊണ്ട് സർക്കാർ ഓഫിസുകൾ ഭൂരിഭാഗവും ഇന്ന് നിശ്ചലമാകും.
കേരള സംസ്ഥാന സർക്കാർ ജീവനക്കരും അധ്യാപകരും പെൻഷൻകാരുടെയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും, ക്ഷാമബത്താ കുടിശ്ശികയും, ലീവ് സറണ്ടറും അടക്കം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി സർക്കാർ നൽകുന്നില്ല. ഇത്രയും വലിയ തുക ജീവനക്കാർക്ക് നൽകാതെ പിടിച്ചു വയ്ക്കുന്നത് ചരിത്രത്തിലാദ്യമാണ്.സംസ്ഥാന സർക്കാരിനായി പണിയെടുക്കുന്ന ജീവനക്കാരും അധ്യാപകരും അതിരൂക്ഷമായ വിലക്കയറ്റത്തേയും, നികുതി വർദ്ധനവിനേയും അതി ജീവിക്കാൻ പാടുപെടുകയാണ്. ഈ സർക്കാർ വന്നതിനു ശേഷം രണ്ട ഗഡു ക്ഷാമബത്തയാണ് അനുവദിച്ചത് .എന്നാൽ 78 മാസത്തിനുള്ള കുടിശ്ശിക നൽകിയിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടറും നൽകുന്നില്ല. 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരേണ്ട 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുന്നതിനുപോലും സർക്കാർ തയ്യാറായിട്ടില്ല.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും, അധ്യാപകരുടെയും, പെൻഷകരുടെയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും, ക്ഷാമബത്താ കുടിശ്ശികയും, ലീവ് സറണ്ടറും അടക്കമുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൽകാത്തതും,2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരേണ്ട 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാത്തതുമായ സർക്കാർ നടപടി സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.