
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഒഴിവുകൾ
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഡിറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റൻ്റ് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത : അസി. ഡയറക്ടർ (അക്കാദമിക്) ഭാഷാവിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും, Phd യും. പാഠപുസ്തകം, മാസിക എന്നിവയുടെ പ്രസിദ്ധീകരണ പരിചയമുള്ളവർക്ക് മുൻഗണന.
അസി. ഡയറക്ടർ (പ്രോജക്ട്) MSW/MA സോഷ്യോളജിയും പിഎച്ച്ഡിയും. പ്രസിദ്ധീകരണപരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 45,070/- (സമാഹ്യത വേതനം)
അപേക്ഷിക്കേണ്ട വിധം- അപേക്ഷയോടൊപ്പം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസായി, ഡയറക്‌ടർ, സാക്ഷരതാ മിഷൻ അതോറിറ്റി തിരുവനന്തപുരം . എന്ന പേരിൽ എടുത്ത 250/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അക്ഷരം, പേട്ട ഗവ. സ്ക്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരീട്ടോ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷകർക്കുള്ള പ്രായപരിധി – 01-01-2025 ൽ 40 വയസ്സ് അധികരിക്കരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27-01-2025.
നിയമനാന്തരം സാക്ഷരതാമിഷൻ നിർദ്ദേശിക്കുന്ന ജില്ലകളിൽ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
അസിസ്റ്റന്റ് എഡിറ്റർ
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത : ബിരുദം, ജേർണിലസത്തിൽ ബിരുദം/ഡിപ്ലോമ/ എഡിറ്റിംഗിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തി പരിചയം. മുന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തി പരിചയം
ശമ്പളം: 28,100/- (സമാഹ്യത വേതനം)
അപേക്ഷിക്കേണ്ട വിധം: അപേക്ഷയോടൊപ്പം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാഫീസായി, ഡയറക്‌ടർ, സാക്ഷരതാ മിഷൻ അതോറിറ്റി തിരുവനന്തപുരം . എന്ന പേരിൽ എടുത്ത 250/-രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം, അക്ഷരം, പേട്ട ഗവ. സ്ക്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം -695024 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരീട്ടോ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷകർക്കുള്ള പ്രായപരിധി – 01-01-2025 ൽ 40 വയസ്സ് അധികരിക്കരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27-01-2025
നിയമനാന്തരം സാക്ഷരതാമിഷൻ നിർദ്ദേശിക്കുന്ന ജില്ലകളിൽ ജോലി ചെയ്യാൻ സന്നദ്ധരാ യിരിക്കണം.