CricketSports

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ഇന്ത്യക്ക് തകർപ്പൻ ജയം

അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ 7 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. 133 റൺസ് വിജയലക്ഷ്യമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് കണ്ണഞ്ചിക്കുന്ന തുടക്കമാണ് ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും നൽകിയത്. (India vs England 1st T20)

4 ഫോറും ഒരു സിക്സും അടക്കം 20 ബോളിൽ 26 റൺസ് നേടിയ സഞ്ജുവിൻ്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ വന്ന ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് റൺസ് ഒന്നും എടുക്കാതെ മടങ്ങി. പിന്നിട് ആണ് അഭിഷേക് ശർമയുടെ വെടിക്കെട്ടിന് ഈഡൻ ഗാർഡൻ സാക്ഷ്യം വഹിച്ചത്.

5 ഫോറും 8 സിക്സും അടക്കം 34 ബോളിൽ 79 റൺസ് എടുത്ത് അഭിഷേക് മടങ്ങുമ്പോൾ ഇന്ത്യ വിജയത്തിനടുത്ത് എത്തിയിരുന്നു. തിലക് വർമ (15), ഹാർദിക് പാണ്ഡെ (3) യും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 12.5 ഓവറിലാണ് ഇന്ത്യ വിജയം കൈപ്പടിയിൽ ഒതുക്കിയത്.

Abhishek Sharma
അഭിഷേക് ശർമ

20 ബോളിൽ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തി 26 റൺസ് നേടിയാണ് ജൊഫ്‌റ ആർച്ചറിന്റെ ബോളിൽ അറ്റ്കിൻസണിന് ക്യാച്ച് നൽകി സഞ്ജു സാംസണ്‍ ക്രീസ് വിട്ടത്. പിന്നീടെത്തിയ സൂര്യ കുമാർ യാദവ് അതേ ഓവറിൽ തന്നെ പൂജ്യത്തിന് പുറത്താവുകയായിരുന്നു.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിട്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്.

ഒരറ്റത്ത് ക്യാപ്റ്റൻ ജോസ് ബട്ലർ (68) തകർപ്പൻ പ്രകടനം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ മുറപോലെ നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഫിൽ സാൾട്ട് (0) , ബെൻ ഡക്കറ്റ് ( 4) , ഹാരി ബ്രൂക്ക് ( 17), ലിവിംഗ് സ്റ്റൺ (0) , ജേക്കബ് ബെതേൽ ( 7), ഓവർടൺ ( 2 ) , അറ്റ്കിൻസൺ (2), ആർചർ (12),, മാർക്ക് വുഡ് (1) റൺസും നേടി പുറത്തായി. റാഷിദ് 8 റൺസോടെ പുറത്താകെ നിന്നു.

ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റ് നേടി അർഷ് ദ്വീപ് സിംഗ്, ഹാർദിക് പാണ്ഡെ, അഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റും നേടി. 2 ക്യാച്ചും ഒരു റൺ ഔട്ടും ആയി സഞ്ജു സാംസണും തിളങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x