
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വൻ്റി 20 മൽസരത്തിൽ മിന്നുന്ന തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിട്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്.
നിലയുറപ്പിക്കുന്നതിന് മുൻപേ ഓപ്പണിംഗ് ബാറ്റ്സ് മാരെ പുറത്താക്കി അർഷ്ദീപ് സിംഗാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചത്. ഫിൽ സാൾട്ട് (0) , ബെൻ ഡക്കറ്റ് (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. സഞ്ജു സാംസണിൻ്റെ ക്യാച്ചിലാണ് ഫിൽ സാൾട്ട് പുറത്തായത്. ഇരുവിക്കറ്റും അർഷ്ദീപ് സിംഗിനാണ്.
ക്യാപ്റ്റൻ ജോസ് ബട്ലർ ( 31) , ഹാരി ബ്രൂക്ക് (1) എന്നിവരാണ് ക്രിസിൽ . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് നേടിയിട്ടുണ്ട്.
3 ഓവറിൽ 10 റൺസ് മാത്രമാണ് അർഷ്ദീപ് സിംഗ് വഴങ്ങിയത്. 2 വിക്കറ്റും നേടി. മറുവശത്ത് ബൗളിംഗിന് ഇറങ്ങിയ ഹാർദീക് പാണ്ഡെക്ക് തിളങ്ങാൻ കഴിഞ്ഞില്ല. 2 ഓവറിൽ 27 റൺസ് ഹാർദീക് പാണ്ഡെ വഴങ്ങി.
ഇന്ത്യൻ ടീം – സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡെ, റിങ്കു സിംഗ്, നിതിഷ് കുമാർ റെഡ്ഡി, അഷ്കർ പട്ടേൽ, രവി ബിഷ്നോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.