Kerala Government News

ഓഫീസ് അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രിക്കൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ജനുവരി 30ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471-2743783.

Leave a Reply

Your email address will not be published. Required fields are marked *