
Job VacancyKerala Government News
ജോലി ഒഴിവ്: പ്ലേസ്മെന്റ് ഓഫീസർ; ലൈബ്രറി അസിസ്റ്റന്റ്
പ്ലേസ്മെന്റ് ഓഫീസർ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ പ്ലേസ്മെന്റ് ഓഫീസറുടെ ഒഴിവുണ്ട്. സ്പെഷ്യൽ എഡുക്കേഷനിൽ എം.എ അല്ലെങ്കിൽ എം.എസ്.സി, എം.എസ്.ഡബ്ലുവും അഞ്ച് വർഷം പ്രവൃത്തിപരിചയവും ആണ് യോഗ്യത. പ്രായപരിധി 25നും 50നും മധ്യേ. ഒരു വർഷത്തേക്കാണ് നിയമനം.
താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജനുവരി 24ന് രാവിലെ 10.30ന് തൊഴിൽപരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2343618, 2343241
ലൈബ്രറി അസിസ്റ്റന്റ്
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാംക്ലാസ് ബി.എൽ.ഐ.സി, കെഒഎച്ച്എ സോഫ്റ്റുവെയർ പരിചയവും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 28 രാവിലെ 11ന് കോളജിൽ എത്തണം. ഫോൺ : 04792304494.