കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള മലമ്പുഴ, താനൂർ, തളിപ്പറമ്പ, ധർമ്മടം എന്നീ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള ലക്ചറർ/ട്യൂട്ടർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട്, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് മുൻഗണന. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
എം.എസ്‌സി നഴ്സിംഗ് ബിരുദം, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിംഗിന് ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.
പ്രായപരിധി 50 വയസ്. (എസ്.സി/എസ്.ടി/ഒ.ബിസി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 100 രൂപയും ആണ് അപേക്ഷാ ഫീസ്.
സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collet/Chellan മുഖേന ഫീസ് അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ബയോഡേറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്‌സി നഴ്സിംഗ്, എം.എസ്‌സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്കു ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺക്രീമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഫെബ്രുവരി 1 നകം അയക്കണം.