അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിഞ്ജ ചെയ്യും.അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക.
കാപിറ്റോള്‍ മന്ദിരത്തില്‍ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുളളവർ ചടങ്ങില്‍ പങ്കെടുക്കും.
സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലയെന്നും പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, അർജൻ്റീനൻ പ്രസിഡൻ്റ് ഹാവിയർ മിലി, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ഇക്വഡോർ പ്രസിഡൻ്റ് ഡാനിയല്‍ നൊബോവ, എല്‍ സാല്‍വഡോർ പ്രസിഡൻ്റ് നയിബ് ബുകെലെ, മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജെയർ ബോള്‍സോനാരോ എന്നിവരും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.