ഡയസ് നോൺ: പേടിക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Kerala Secretariat Action council

ഡയസ് നോൺ ഉത്തരവ് കണ്ട് പേടിച്ച് പണിമുടക്കിൽ നിന്നും പിന്മാറുന്നവരല്ല സർക്കാർ ജീവനക്കാർ എന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്.

103 മാസത്തെ ഇടതുഭരണകാലത്ത് 500 ൽ പരം ദിവസത്തെ ശമ്പളനഷ്ടം അനുഭവിച്ചവരാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ. അവകാശസമരത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ ഡയസ്നോൺ നിലവിൽ വന്നാൽ ഒരു ദിവസത്തെ ശമ്പളം കൂടി സർക്കാർ പിടിച്ചെടുത്തുവെന്ന് ജീവനക്കാർ സമാധാനിക്കും.

ഇപ്പോൾ അവധിയൊന്നും അനുവദിക്കില്ലെന്ന ഉത്തരവ് ഇറക്കിയവർ പണിമുടക്ക് ദിവസം കഴിഞ്ഞ് അവധി അപേക്ഷ നൽകാനായി ജീവനക്കാരെ ദയവായി സമീപിക്കരുത്. 2024 ൽ ഡയസ്നോൺ ഉത്തരവ് ഇറക്കി പണിമുടക്കിനെ നേരിടാമെന്ന് വ്യാമോഹിച്ചവർ, പണിമുടക്കിൻ്റെ പിറ്റേ ദിവസം മുതൽ അവധി അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരുടെ പുറകേ നടക്കുകയായിരുന്നു.

ഇപ്പോഴും പ്രഹസന ഡയസ് നോൺ ഉത്തരവ് പുറപ്പെടുവിച്ച് അപഹാസ്യരാവുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ് കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ് കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ , കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിയായപ്പെട്ടു..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments