സർക്കാർ വകുപ്പുകളുടെ സ്വഭാവം മാറും; ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ

Kerala Government to implement the Administrative Reforms Commission Report

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ജീവനക്കാരുടെയും പ്രവർത്തനരീതിയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ സർക്കാർ. ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ട് ഭേദഗതികളോടെ നടപ്പാക്കാൻ പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

സർക്കാർ ഓഫീസുകളിലെ ഹൗസ് കീപ്പിംഗ് ജോലികൾ അവസാനിപ്പിക്കും. ഈ ചുമതലകൾ ഘട്ടംഘട്ടമായി കുടുംബശ്രീ പോലുള്ള ഏജൻസികൾക്ക് പുറംകരാർ നൽകും.

സർക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥർ വിരമിച്ചാലും ഇവർക്കുവേണ്ടി പരിചയ സമ്പന്നതയുടെ പേരിൽ പ്രത്യേക പാനൽ തയ്യാറാക്കി തുടർന്നും സേവനം ലഭ്യമാക്കുന്ന രീതി കൊണ്ടുവരും. ഇവർക്ക് ഓണറേറിയമോ ആനുകൂല്യങ്ങളോ ഉണ്ടാകില്ല. സേവന സ്വഭാവത്തിലാകും ഇവരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുക. സെക്രട്ടറിയേറ്റിൽ നടപ്പാക്കിയിട്ടുള്ള ലിങ്ക് ഓഫീസർ സംവിധാനം മറ്റു ഓഫീസുകളിൽ കൂടി വ്യാപിപ്പിക്കും.

സർക്കാർ വകുപ്പുകൾ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും ആവശ്യത്തിന് കാർ വാടകക്ക് എടുക്കുന്ന രീതി സജീവമാക്കും. പുതിയ ക്രമീകരണത്തോടെ വാഹനച്ചെലവ്, ഇന്ധനച്ചെലവ്, ഡ്രൈവർമാരുടെ വേതനം എന്നിവ ലഭിക്കാനാകും. ഡ്രൈവർമാർക്ക് ഓഫീസ് ജോലികൾക്ക് പരിശീലനം നൽകും.

എല്ലാ സർക്കാർ ഓഫിസുകളിലും ലീവ് സംവിധാനം ഓൺലൈനാകും. സ്പാർക്ക് സംവിധാനം ഇതിനായി പ്രയോജനപ്പെടുത്തും. സെക്രട്ടേറിയറ്റിൽ നടപ്പാക്കിയ ഈ സംവിധാനം മറ്റ് വകുപ്പുകൾ കൂടി നടപ്പാക്കാൻ ധനവ കുപ്പിനെ ചുമതലപ്പെടുത്തി. മെഡിക്കൽ ഓഫീസർമാർ ഒഴികെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെല്ലാം ഹെഡ് ക്വാർട്ടേഴ്സിന്റെ 15 കിലോമീറ്റർ പരിധിയിൽ താമസിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ ഈ ദൂരപരിധി 20 കിലോമീറ്ററായി ഉയർത്താനുള്ള ശിപാർശയും പരിഗണനയിലുണ്ട്.

മെഡിക്കൽ ഓഫിസർമാരുടെ ദൂരപരിധി 10 കിലോമീറ്ററായാണ് ഉയർത്തുക. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നാലാം ഭരണപരിഷ്‌കാര കമീഷന്റെ റിപ്പോർട്ടുകൾ പരിശോധിക്കാൻ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിലെ ശിപാർശകളാണ് ഭേദഗതികളോടെ നടപ്പാക്കുന്നത്.

ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ, വിജിലൻസ് കേസുകൾ, റിക്കവറി നടപടി കൾ എന്നിവ വിരമിക്കുന്നതിനും ഒരു മാസം മുമ്പ് പൂർത്തിയാക്കും. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ സർക്കാർ ഓഫീസുകളിലെ ലഭ്യമായ സ്ഥലത്തേക്ക് മാറ്റും. ബന്ധപ്പെട്ട ജീവനക്കാരൻ ലീവ് ആയിരുന്നാലും സേവന ലഭ്യതയെ ബാധിക്കാതിരിക്കുന്നതിന് ഓഫീസുകളിൽ ക്രമീകരണം നിശ്ചിത എണ്ണം ജീവനക്കാർ ഓഫീസുകളിൽ എല്ലം ഘട്ടത്തിലും ഉണ്ടായിരിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments