ധനവകുപ്പിൽ പിൻവാതിൽ നിയമന നീക്കം

KN Balagopal Kerala finance minister

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഇരുട്ടിൽ നിർത്തി ധനവകുപ്പിൽ ഓഫീസ് അസിസ്റ്റന്റുമാരെ പിൻവാതിൽ വഴി നിയമിക്കാൻ നീക്കം. വകുപ്പിലെ ഒരു ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന നീക്കം മന്ത്രിയുടെ ഓഫീസ് അറിഞ്ഞതോടെ നിയമന പട്ടിക പിടിച്ചുവെച്ചതായാണ് വിവരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 250 അപേക്ഷകരെ വിളിച്ചാണ് ഇവരിൽ നിന്ന് 13 പേരെ നിയമിക്കാൻ ശ്രമിച്ചത്.

ഓഫീസ് അസിസ്റ്റന്റുമാരെ നിയമിക്കാൻ തീരുമാനിച്ചതും ഇതിനായി ഉദ്യോഗസ്ഥർ ഇന്റർവ്യു ബോർഡ് രൂപീകരിച്ചതുമൊന്നും മന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

പിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്ന സംശയം ഉയർന്നതോടെയാണ് നീക്കം തടഞ്ഞതെന്നാണ് അറിയുന്നത്. ഇടതുപക്ഷ അനുകൂല സെക്രട്ടേറിയറ്റ് ജീവനക്കാരുടെ നേതാവായ ഉദ്യോഗസ്ഥനും നിയമന നീക്കത്തിന് പിന്നിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയെ പുകഴ്ത്തി പാട്ടെഴുതിയ പൂവത്തൂർ ചിത്രസേനൻ അപേക്ഷിച്ച ദിവസം തന്നെ പുനർനിയമനം നൽകുന്നതിന് ഫയൽ നീക്കിയതും ഈ ഉദ്യോഗസ്ഥനായിരുന്നു.

സ്‌പെഷ്യൽ മെസഞ്ചറായി ദിവസവേതനാടിസ്ഥാനത്തിൽ ജോയലി ചെയ്തിരുന്ന എസ്. ശ്രീകണ്ഠൻ നായരെ തുടരാൻ അനുവദിക്കുന്നതിനാണ് സെക്ഷനിൽ ഫയൽ തയ്യാറാക്കിയത്. എന്നാൽ ഫയൽ മേൽത്തട്ടിൽ എത്തിയതോടെ ശ്രീകണ്ഠൻ നായർ പുറത്താവുകയും പകരം പൂവത്തൂർ ചിത്രസേനന്റെ പേര് ചേർക്കുകയുമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
1 day ago

It could be the hoodwinking act of the retrograde amnesia patient facing the charges of culpable homicide of the High Court whose appeal to exonerate him from the charges of the culpable homicide was rejected by the Supreme Court. The primary objective by those who had shoved in that master of manipulations under him is obviously for accomplishing such shady deals by remaining in disguise.