Kerala Government News

കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ജീവനക്കാരുടെ പുതുവർഷാഘോഷം

തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് ജീവനക്കാരുടെ പുതുവര്‍ഷാഘോഷം. രാവിലെ 11 മണിമുതല്‍ ആറുമണിവരെയായിരുന്നു ജീവനക്കാർ മുഴുവൻ പേരും പങ്കെടുത്ത പുതുവർഷാഘോഷം. വികാസ് ഭവനിലാണ് നേരത്തെ മാറ്റിവെച്ച ആഘോഷപരിപാടി നടന്നത്.

ഡയറക്ടര്‍ അദീല അബ്ദുള്ള ഡല്‍ഹിയിലായിരിക്കെയായിരുന്നു ആഘോഷം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യോഗവുമായി ബന്ധപ്പെട്ടായിരുന്നു ഡയറക്ടർ ഡല്‍ഹിയിലായിരുന്നത്. ഫയലുകള്‍ തീർപ്പാക്കാൻ നിരന്തര യജ്ഞങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ട സർക്കാരും വകുപ്പുകളുമാണ് കേരളത്തിലുള്ളത്.

അതിനിടയിലാണ് ഓഫീസ് സമയത്തെ ജീവനക്കാരുടെ ആഘോഷം. പുതുവർഷം കഴിഞ്ഞ് 18 ദിവസാമായിരുന്നു ഇവരുടെ ആഘോഷമെന്നതാണ് ശ്രദ്ധേയം. ഡയറക്ടറുടെ അഭാവത്തില്‍ പണിമുടക്കി ആഘോഷം നടത്തിയത് ചില സർവീസ് സംഘടനാ നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് അറിയുന്നത്.

കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ ജോലി സമയത്ത് ജീവനക്കാരുടെ പുതുവർഷാഘോഷം

Leave a Reply

Your email address will not be published. Required fields are marked *