ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ഋഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പർ. കെ.എൽ. രാഹുലും വിക്കറ്റ് കീപ്പറായുണ്ട്.
മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തി. ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ നയിക്കുന്ന ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും കളിക്കുന്നത്.
ഇന്ത്യയുടെ ആദ്യ മൽസരം ബംഗ്ലാദേശിനെതിരെയാണ്. ഫെബ്രുവരി 20 ന് ദുബായിൽ വച്ചാണ് ഇന്ത്യയുടെ ആദ്യ മൽസരം.
ഇന്ത്യയുടെ എല്ലാ മൽസരവും ദുബായിൽ വച്ചാണ്. ഫെബ്രുവരി 23നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൽസരം.
ആദ്യ സെമി മൽസരത്തിന് ദുബായ് വേദി ആകും. രണ്ടാമത്തെ സെമിയും ഫൈനലും ലാഹോറാണ് വേദി. ഫൈനലിൽ ഇന്ത്യ എത്തിയാൽ വേദി ദുബായിലേക്ക് മാറ്റും.
ഇന്ത്യയുടെ 15 അംഗ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ ( വൈസ് ക്യാപ്റ്റൻ), വീരാട് കോലി,യശ്വസി ജയ് സ്വാൾ, ശ്രേയസ് അയ്യർ , കെ. എൽ രാഹുൽ, റിഷഭ് പന്ത്,ഹാർദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ബുംറ, ഷമി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്