Kerala Government News

കെ എസ് ആർ ടി സി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു

സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് പിന്നാലെ കെ എസ് ആർ ടി സി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം കൃത്യമായി അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഫെബ്രുവരി നാലിന്‌ റ്റി.ഡി.എഫിന്റെ നേതൃത്വത്തിലാണ് കെ.എസ്‌.ആര്‍.ടി.സിജീവനക്കാരുടെ സമരം.

കെ.എസ്.ആര്‍.ടി.സിയിലെ അഴിമതികളിൽ വിജിലൻസ് അന്വേഷണം നടത്തുക,പുതിയ ബസുകള്‍ വാങ്ങുക, ഹിതപരിശോധന നടത്തുക, കെ.എസ്‌.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സ്വകാര്യവത്‌കരിക്കുന്നത്‌ അവസാനിപ്പിക്കുക, കെ.എസ്‌.ആര്‍.ടി.സിയില്‍ പുതിയ പി.എസ്‌.സി നിയമനങ്ങള്‍ നടത്തുക, പെന്‍ഷനും ആനുകൂല്യങ്ങളും
ക്യത്യമായി നല്‍കുക, തടഞ്ഞു വച്ചിരിക്കുന്ന പ്രമോഷനുകള്‍ അനുവദിക്കുക, തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ശമ്ബള പരിഷ്‌കരണത്തിന്റെ സര്‍ക്കാര്‍ ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണു സമരമെന്നു റ്റി.ഡി.എഫ്‌ . വര്‍ക്കിങ്‌ പ്രസിഡന്റ്‌ എം. വിന്‍സെന്റ്‌ എം.എല്‍.എ, ജനറല്‍ സെക്രട്ടറി വി.എസ്‌.ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x