
സർക്കാർ മെഡിക്കൽ കോളേജിൽ നിയമനം! അപേക്ഷിക്കാം
സീനിയർ റെസിഡന്റ് വാക്ക്-ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സീനിയർ റെസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജനുവരി 15 ന് രാവിലെ 11 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. മൂന്നൊഴിവുകളാണുള്ളത്. പ്രസ്തുത വിഭാഗത്തിൽ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. മാസവേതനം 73500 രൂപ. ഒരു വർഷം വരെയോ ടി തസ്തികയിൽ പുതിയ സീനിയർ റെസിഡന്റ് ബോണ്ട്/ അസിസ്റ്റന്റ് പ്രൊഫസർ ജോയിൻ ചെയ്യുന്നത് വരെയോ ആകും നിയമന കാലാവധി.
അപേക്ഷകർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി 15 ന് രാവിലെ 11 ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ജൂനിയർ റെസിഡന്റ് വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റെസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജനുവരി 17 ന് രാവിലെ 11 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രസ്തുത വിഭാഗത്തിൽ ടി.സി.എം.സി രജിസ്ട്രേഷനോടു കൂടിയ എംബിബിഎസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മാസവേതനം 45000 രൂപ. പ്രായപരിധി 40 വയസ്. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി 17 ന് രാവിലെ 11 ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജൻ/ജനറൽ സർജനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്ലാസ്റ്റിക് സർജറിയിൽ MCh/DrNB യും ബേൺസ് സർജറിയിലും സ്‌കിൻ ബാങ്കിംഗിലും മുൻ പരിചയവും അല്ലെങ്കിൽ ജനറൽ സർജറിയിൽ എം.എസും ബേൺസ് സർജറിയിലും സ്‌കിൻ ബാങ്കിംഗിലും മുൻ പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കലാവധി. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 22ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.