Malayalam Media LIve

സെയ്ഫ് അലിഖാനെ ആക്രമിച്ചയാളുടെ ചിത്രം പുറത്തുവിട്ടു!

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ അദ്ദേഹത്തിന്റെ വീട്ടിൽ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. ഫയർ എസ്‌കേപ്പ് ഗോവണിയിലെ സിസിടിവിയിൽ പതിഞ്ഞ വീഡിയോയിലെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. തിരച്ചിലിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബാന്ദ്രയിലുള്ള സെയ്ഫ് അലിഖാന്റെ വീട്ടിലെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിയതെന്നാണ് നിഗമനം. സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്തുവരികയാണ്.

വ്യാഴാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

ഭാര്യ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരൺ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂർ , ജെഹ് (എന്നിവരും കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *