ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വൈകിയ ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് അപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. കടുത്ത താക്കീതും കടുത്ത അതൃപ്തിയും വ്യക്തമാക്കിയാണ് ഹൈക്കോടതി ബോബിക്കെതിരെ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കാതെ ഒത്തുതീർപ്പാക്കിയത്.
മറ്റ് ജയില്‍ അന്തേവാസികളുടെ വക്കാലത്ത് എടുക്കാൻ ബോബി ആരാണെന്ന് കോടതി ചോദിച്ചു. കോടതിയെ വെല്ലുവിളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് താക്കീത് നല്‍കി. ഇന്നലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ മറ്റ് തടവുകാർക്ക് വേണ്ടി ജയിലില്‍ തുടരുമെന്ന് ബോബി പ്രഖ്യാപിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇന്ന് രാവിലെ ആദ്യം തന്നെ എന്തുകൊണ്ട് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും മറ്റ് തടവുകാരുടെ കാര്യം നോക്കാൻ ഇയാള്‍ ആരാണെന്നും കോടതി ചോദിച്ചു.
കോടതിയുടെ ഇടപെടലുണ്ടായതോടെ ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തിറക്കി തൃശൂരിലേക്ക് തിരിച്ചു. 11 മണിക്കും പിന്നീട് 1.45നും ബോബിയുടെ അഭിഭാഷകരെ കേട്ട ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് നിരുപാധികം മാപ്പ് അപേക്ഷ ബോബിയും അഭിഭാഷകരും കോടതിക്ക് മുന്നില്‍ അറിയിച്ചത്. ഇനി ഇങ്ങനെ സംഭവിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് ഹൈക്കോടതിയെ ശമിപ്പിച്ചത്.
മാധ്യമശ്രദ്ധക്കുവേണ്ടി കോടതിയെ അവഗണിച്ച ബോബിക്കും കൂട്ടർക്കും ശക്തമായ പാഠമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. ജാമ്യം റദ്ദാക്കാനും അന്വേഷണം ഒരുമാസം കൊണ്ട് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഉത്തരവിടാനും ഉത്തരവിടാൻ കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് ഓർമപ്പെടുത്തി.
ബോബിക്ക് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയെ കൂടി പരിഗണിച്ചാണ് കോടതി കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത്. ഇനി അനാവശ്യ കമന്റുകൾ പാടില്ലെന്ന് പ്രതിക്ക് വാണിങ് കൊടുത്തിട്ടുണ്ടെന്ന് വക്കീൽ കോടതിയോട് വ്യക്തമാക്കി. ഫർദർ നോ കമന്റ്‌സ് എന്ന് പറഞ്ഞാണ് കേസ് തീർപ്പാക്കിയത്.
ഇന്നലെ വൈകുന്നേരം റിലീസ് ഓർഡർ പുറത്തിറങ്ങിയിട്ടും മറ്റ് തടവുകാർക്ക് നീതിവേണമെന്നും പറഞ്ഞ് ജയിലില് നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ