
News
നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ മരിച്ചു
നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണു മരിച്ചത്.
വീടിനു തൊട്ടുപിറകിൽ വനത്തിൽ പോത്തിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ ആന പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.