രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. നിലപാട് വ്യക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ. നൂറ് രാജ്യങ്ങളില്‍ ഇന്ന് പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്
എണ്‍പത്തിയെട്ടാം പിറന്നാളാഘോഷിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾക്കാണ് ‘ഹോപ്’ (പ്രതീക്ഷ) എന്ന ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിരാമമിടുന്നത്.
തനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായെന്നേയുള്ളൂ, വീല്‍ചെയറിന്‍റെ സഹായവുമുണ്ട്. ശസ്ത്രക്രിയ നടന്ന സമയത്തുപോലും രാജിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ് നടത്തുന്നത്, കാലുകള്‍ കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ കടുത്ത ജലദോഷം കാരണം കഴിഞ്ഞയാഴ്ച വാര്‍ഷിക വിദേശനയ പ്രസംഗം സഹായിയെക്കൊണ്ടാണ് വായിപ്പിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ സംഭവ വികാസങ്ങളാണ് മാർപ്പാപ്പയുടെ രാജി അഭ്യൂഹങ്ങളിലേക്ക് നയിച്ചത്.