News

പി.വി അൻവറിൻ്റെ രാജി അംഗീകരിച്ചു; നിയമസഭ ബുള്ളറ്റിൻ ഇറങ്ങി

പി. വി. അൻവർ രാജി വച്ചത് സംബന്ധിച്ച് നിയമസഭ ബുള്ളറ്റിൻ ഇറങ്ങി. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ആണ് ബുള്ളറ്റിൽ പുറപ്പെടുവിച്ചത്.

ഇന്നലെ രാവിലെയാണ് പി.വി അൻവർ നിയമസഭാഗത്വം രാജിവയ്ക്കാനുള്ള കത്ത് സ്പീക്കർക്ക് കൈമാറിയത്.

അൻവറിൻ്റെ രാജി അംഗികരിച്ച നിയമസഭ ബുള്ളറ്റിനിൻ്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കണം. ഒരു നിയമസഭാംഗം രാജിവച്ചാൽ 6 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.

നിയമസഭ ബുള്ളറ്റിനിൽ പറയുന്നത് ഇങ്ങനെ ” 35- നിലമ്പൂർ, നിയമസഭ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമായ ശ്രീ. പി.വി അൻവർ നിയമസഭയിലെ തൻ്റെ അംഗത്വം 2025 ജനുവരി 13 പ്രാബല്യത്തിൽ രാജിവച്ചിരിക്കുന്നു”.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x