
Kerala Government News
ശുചിത്വമിഷനിൽ ഒഴിവുകൾ
ശുചിത്വമിഷന്‍ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാര്‍, മീഡിയ ഇൻ്റേൺ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.
റിസോഴ്‌സ് പേഴ്‌സണ്‍ അപേക്ഷകര്‍ ഗ്രാമ/നഗര തലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളളവരും ബിരുദധാരികളും ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവൃത്തി പരിചയം ഉഉളവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത് പരിചയമുളളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവരും ആയിരക്കണം.
മീഡിയ ഇൻ്റേൺ അപേക്ഷകര്‍ ബിരുദവും ജേര്‍ണലിസത്തിലോ മാസ്സ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് റിലേഷന്‍സിലോ ഡിപ്ലോമ യോഗ്യതയുളളരും ഷോര്‍ട്ട് വീഡിയോ തയ്യാറാക്കി പരിചയമുളളവരും ആയിരിക്കണം.
താല്പര്യമുളളവര്‍ ജനുവരി 17ന് കളക്ട്രേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ നടക്കുന്ന അഭിമുഖത്തിൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം.