
ഗെയിം ചേഞ്ചർ 186 കോടി നേടിയെന്ന് നിർമ്മാതാക്കൾ ; വ്യാജമെന്ന് സോഷ്യൽ മീഡിയ
ഇന്ത്യൻ 2 വിൻ്റെ പരാജയത്തിന് ശേഷം ഷങ്കർ സംവിധാനം ചെയ്ത രാംചരൺ ചിത്രം ഗെയിം ചേഞ്ചറിന് സമ്മിശ്ര അഭിപ്രായം.ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ മറ്റ് സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പലരും പറയുന്നത്.
ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. 400 കോടി മുടക്കി നിർമ്മിച്ച ഗെയിം ചെഞ്ചർ ആദ്യ ദിനം 186 കോടി ആഗോള കളക്ഷൻ നേടിയെന്ന് നിർമ്മാതാക്കൾ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും ആണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്.
സിനിമക്ക് ലഭിക്കുന്നതും തണുപ്പൻ പ്രതികരണമാണ്.ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമായ ഗെയിം ചേഞ്ചറിൻ്റെ നിർമ്മാണം ദില്‍ രാജുവാണ്. ഛായാഗ്രഹണം എസ് തിരുനാവുക്കരശാണ് നിര്‍വഹിച്ചിരിക്കന്നത്. നായകൻ രാം ചരണിന് പുറമേ ചിത്രത്തില്‍ കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്‍ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്‍ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് തമന്‍ ആണ് സംഗീതം.