
തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ! കെ.എൻ. ബാലഗോപാൽ കൊടുക്കാനുള്ളത് 4656 കോടി
തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ. ബജറ്റ് വിഹിതം അനുവദിക്കാത്ത ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നിലപാടാണ് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിൽ ആക്കിയത്.
നടപ്പ് സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി വകയിരുത്തിയത് 8532 കോടിയായിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ 75 ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാലഗോപാൽ നൽകിയത് 45.44 ശതമാനം മാത്രമെന്ന് പ്ലാനിംഗ് ബോർഡ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
3876 കോടി മാത്രമാണ് ഇതുവരെ നൽകിയത്. 4656 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ബാലഗോപാൽ കൊടുക്കാൻ ഉള്ളത്.
2025 ഒക്ടോബറിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ബാലഗോപാലിൻ്റെ സാമ്പത്തിക നയം ലോകസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ദയനിയ പരാജയത്തിൻ്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായിരുന്നു. ബാലഗോപാൽ ഇങ്ങനെ പോയാൽ തദ്ദേശവും ഇടതുമുന്നണിക്ക് ബാലികേറാമലയാകും.
ബജറ്റ് വിഹിതവും നൽകിയതും ചുവടെ:
മുനിസിപ്പാലിറ്റി | 1487.78 കോടി | 24.64% |
ജില്ലാ പഞ്ചായത്ത് | 1051.80 കോടി | 36.64% |
ബ്ലോക്ക് പഞ്ചായത്ത് | 969.29 കോടി | 44.63% |
കോർപ്പറേഷൻ | 992.22 കോടി | 31.07% |
ഗ്രാമ പഞ്ചായത്ത് | 4030.89 കോടി | 59.15% |