
ഹണി റോസിൻ്റെ പുതിയ ചിത്രം: റേച്ചൽ നാളെ തീയേറ്ററുകളിൽ എത്തും
മലയാളികളുടെ പ്രിയനായിക ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചൽ നാളെ തീയേറ്ററുകളിൽ എത്തും. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്.
വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചൽ എന്നാണ് ലഭിക്കുന്ന സൂചന.കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്
.നെല്ലിയാമ്പതിയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ വൈറലായിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.
റേച്ചൽ ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.