Social MediaTechnology

ഇനി സ്പാം മെസേജുകളെയോർത്ത് ഭയപ്പെടേണ്ട; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം പുതിയൊരു സുരക്ഷാ ഫീച്ചർ കൊണ്ട് വരുന്നു. ഉപയോക്താക്കളെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകൾ തടയുന്ന ഒരു ഫീച്ചർ ആണിത്.

വാട്സാപ്പ് ബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസ്സേജുകളെ ഈ ഫീച്ചർ തരം തിരിക്കും. ഈ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കാൻ, ഉപയോക്താക്കൾ സെറ്റിങ്സിൽ ചെന്ന് ഫീച്ചർ എനേബിൾ ചെയ്യണം. അവിടെ പുതിയ ബ്ലോക്ക് അജ്ഞാത അക്കൗണ്ട് മെസ്സേജസ് ഓപ്ഷൻ ലഭിക്കും . ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകളെ സ്പാമിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ ഡിവൈസിന്റെ കാര്യക്ഷമതയെയും മെച്ചപ്പെടുത്തുമെന്ന് വാട്സാപ്പ് വിശദീകരിച്ചു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ ആളുകളിലേക്ക് ഇത് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്സാപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *