ഉപയോഗിക്കാത്ത വെള്ളത്തിന് 10,308 രൂപയുടെ ബിൽ

water
water

വാട്ടർ കണക്ഷന് അപേക്ഷ നൽകി എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് ഉപയോഗിക്കാത്ത വെള്ളത്തിനു 10,308 രൂപ ബിൽ നൽകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സജി ചെറിയാൻ.

ഉപയോഗത്തിൽ ഇല്ലാത്ത വാട്ടർ കണക്ഷന് ബിൽ ലഭിച്ച തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതിയിന്മേൽ ആണ് നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ കണക്ഷൻ എത്തുന്നതിനു മുൻപ് തന്നെ എത്തിയ ഭീമമായ ബിൽ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

വിഷയം പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ്ഉണ്ടായതു എന്ന് കണ്ടെത്തി. ഈ നടപടിയിന്മേൽ അന്വേഷണം നടത്തി തെറ്റായ ബിൽ നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബിൽ അടയ്ക്കാൻ ആവശ്യപെട്ടു പരാതിക്കാരന് നൽകിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നൽകുവാനും ഉത്തരവായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments