FootballSports

എംബപെയുടെ കിടിലൻ ഇരട്ട ഗോൾ ! സെൽറ്റ വിഗോയുടെ കഥ കഴിച്ച് റയൽ ; അടുത്ത ലക്ഷ്യം ബാർസ

കിലിയൻ എംബപെയുടെ ഇരട്ട ഗോൾ മികവിൽ സെൽറ്റ വിഗോയെ 3-2 ന് തകർത്ത് റയൽ മാഡ്രിഡ് . 39, 48 മിനിട്ടുകളിൽ ആയിരുന്നു എംബാപെയുടെ കിടിലൻ ഗോളുകൾ. ഇതോടെ സ്പാനിഷ് ലാലിഗ കീരിടം ഫോട്ടോ ഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ്. ഒന്നാമതുള്ള ബാർസയേക്കാൾ 4 പോയിൻ്റ് പിന്നിലാണ് റയൽ.

34 മൽസരങ്ങളിൽ നിന്ന് 79 പോയിൻ്റാണ് ബാർസയ്ക്ക്. അത്രയും മൽസരങ്ങളിൽ റയൽ നേടിയത് 75 പോയിൻ്റും. നാല് മൽസരങ്ങളാണ് ഇരു ടീമിനും ഇനി അവശേഷിക്കുന്നത്. 67 പോയിൻ്റുള്ള അറ്റലെൻ്റികോ മാഡ്രിഡ് ആണ് മൂന്നാം സ്ഥാനത്ത്. കീരിട പോരാട്ടം ബാർസയും റയലും തമ്മിലാണ് എന്ന് വ്യക്തം. മെയ് 11 ന് ബാർസയും റയലും തമ്മിൽ നടക്കുന്ന മൽസരം ഇതോടെ നിർണായകമായി. റയൽ ജയിച്ചാൽ ബാർസയേക്കാൾ ഒരു പോയിൻ്റ് വ്യത്യാസം എന്ന നിലയിൽ ആകും.

33,39, 48 മിനിറ്റുകളിൽ 3 ഗോൾ നേടി റയൽ വ്യക്തമായ ആധിപത്യം പുലർത്തിയ മൽസരത്തിൽ രണ്ടാം പകുതിയിൽ 69, 76 മിനിട്ടുകളിൽ രണ്ട് ഗോൾ സെൽറ്റ തിരിച്ചടിച്ചു. സമനിലക്ക് വേണ്ടി സെൽറ്റ പൊരുതിയെങ്കിലും ഗോൾ കീപ്പർ തിബോ കോർട്ടോയുടെ മികവിൽ റയൽ പിടിച്ചു നിന്നു. ലാലിഗയിൽ 46 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് സെൽറ്റ വിഗോ.