
Cinema
ലാലിന് വിജയാശംസകൾ : ബറോസിന് ആശംസ നേർന്ന് മമ്മൂട്ടി
മോഹൻലാലിൻ്റെ ബറോസിന് വിജയാശംസകളുമായി മമ്മൂട്ടി.
മോഹൻ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ക്രിസ്മസ് റിലിസായി തീയറ്ററുകളിൽ എത്തുമ്പോൾ ലാലിനും ചിത്രത്തിനും വിജയാശംസ നേർന്നു കൊണ്ട് ഫേസ് ബുക്കിൽ മമ്മൂട്ടി കുറിച്ചതിങ്ങനെ
“ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’
ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട് എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു “.
2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ ‘ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ്റെ സംവിധായകനാണ് ജിജോ പുന്നൂസ്.