സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയം. 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തകർത്തത്. 162 റൺസ് വിജയ ലക്ഷ്യമിട്ട് ഇറങ്ങിയ ഓസിസ് അനായാസം ജയിക്കുന്ന കാഴ്ചയാണ് കണ്ടത്.
ബുംറയുടെ അഭാവത്തിൽ ആക്രമണ ശൈലിയിലാണ് ഓസീസ് ബാറ്റ് ചെയ്തത്. ഇന്ത്യക്കായി പ്രസീദ്ധ് കൃഷ്ണ 3 വിക്കറ്റും സിറാജ് 1 വിക്കറ്റും നേടി. ബുംറ കളിച്ചിരുന്നെങ്കിൽ ഒരു പക്ഷേ കളിയുടെ ഗതി തന്നെ മാറുമായിരുന്നു.
ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ വൈറ്റ് വാഷ് നേരിട്ടതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയും ഇന്ത്യ കൈവിടിരിക്കുകയാണ്. ശരാശരി നിലവാരം മാത്രമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം കാഴ്ചവെക്കുന്നത്. കാര്യമായ അഴിച്ചു പണി ടീമിൽ ഉണ്ടാകും. പല തലകളും ഉരുളും.
മൂന്നാം ദിനം 143-6 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 157 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ നഷ്ടമായി. കമിന്‍സിനെതിരെ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ജഡേജ അതേ ഓവറില്‍ മടങ്ങി.45 പന്ത് നേരിട്ട ജഡേജ 13 റണ്‍സാണ് നേടിയത്.കമിന്‍സിനെ ബൗണ്ടറി കടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യൻ സ്കോര്‍ 150 കടത്തി.തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ(12) ബൗള്‍ഡാക്കിയ കമിന്‍സ് വീണ്ടും ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ മുഹമ്മദ് സിറാജിനെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രെയെയുമ ബൗള്‍ഡാക്കിയ സ്കോട് ബോളണ്ട് മത്സരതതില്‍ ആറ് വിക്കറ്റ് നേട്ടം തികച്ച് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.