CricketSports

സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഓസിസ് 71/3

സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം 143-6 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 157 റണ്‍സിന് ഓ‌ള്‍ ഔട്ടായി.

162 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയിലാണ്. 3 വിക്കറ്റും പ്രസീദ്ധ് കൃഷ്ണക്കാണ്. ഓസിസിന് ജയിക്കാൻ 91 റൺസ് കൂടി വേണം.

മൂന്നാം ദിനത്തിലെ മൂന്നാം ഓവറില്‍ തന്നെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ നഷ്ടമായി. കമിന്‍സിനെതിരെ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ജഡേജ അതേ ഓവറില്‍ മടങ്ങി.45 പന്ത് നേരിട്ട ജഡേജ 13 റണ്‍സാണ് നേടിയത്.കമിന്‍സിനെ ബൗണ്ടറി കടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യൻ സ്കോര്‍ 150 കടത്തി.

തൊട്ടുപിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ(12) ബൗള്‍ഡാക്കിയ കമിന്‍സ് വീണ്ടും ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. അടുത്ത ഓവറില്‍ മൂന്ന് പന്തുകളുടെ ഇടവേളയില്‍ മുഹമ്മദ് സിറാജിനെയും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രെയേ യും പുറത്താക്കി ബോളണ്ട് മത്സരതതില്‍ ആറ് വിക്കറ്റ് നേട്ടം തികച്ച് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *