സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് വിജയിക്കാം. ഓരോ ദിനവും ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 200 റൺസിൻ്റെയെങ്കിലും വിജയലക്ഷ്യം നൽകിയാൽ ഇന്ത്യക്ക് വിജയിക്കാം.
നിലവിൽ 145 റൺസിൻ്റെ ലീഡാണ് ഇന്ത്യക്ക് ഉള്ളത്. എട്ട് റൺസെടുത്ത രവീന്ദ്ര ജഡേജയും ആറ് റൺസെടുത്ത വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. ഇവരുടെ കൂട്ടക്കെട്ട് ആകും മൽസരത്തിൻ്റെ ഗതി നിർണയിക്കുന്നത്.
ബുംറക്ക് പരിക്കേറ്റത് തിരിച്ചടി ആകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185 നെതിരെ 181 റൺസ് നേടാൻ മാത്രമേ ഓസ്ട്രേലിയക്ക് കഴിഞ്ഞിരുന്നുള്ളു.
നാല് സിക്സ്റിൻ്റേയും 6 ബൗണ്ടറിയുടേയും അകമ്പടിയോടെ 61 റൺസ് എടുത്ത ഋഷഭ് പന്ത് ആണ് രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ ഹീറോ. ട്വൻ്റി 20 ശൈലിയിലാണ് ഋഷഭ് കളിച്ചത്. 33 പന്തിൽ ആയിരുന്നു ഋഷഭിൻ്റെ 66 റൺസ്.
പരിക്ക് മൂലം പുറത്ത് പോയ ബുംറയുടെ അഭാവത്തിൽ ടീമിനെ നയിച്ച വീരാട് കോലി ഇത്തവണയും ബാറ്റിംഗിൽ പരാജയപ്പെട്ടു. 6 റൺസ് എടുത്ത കോലിയുടെ വിക്കറ്റ് അടക്കം 4 വിക്കറ്റ് നേടി ഓസ്ട്രേലിയയുടെ ബൗളിംഗ് ഹീറോ ആയത് ബോളണ്ട് ആണ്. ഒന്നാം ഇന്നിംഗ്സിലും ബോളണ്ട് 4 വിക്കറ്റ് നേടിയിരുന്നു.
പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരുടെ മികച്ച ബൗളിംഗ് ആണ് ഓസ്ട്രേലിയയെ 181 റൺസിൽ ഒതുക്കിയത്. ഇരുവരും 3 വിക്കറ്റ് വീതം നേടി. ബുംറയും നിതിഷ് കുമാർ റെഡ്ഡിയും 2 വിക്കറ്റ് വീതം നേടി. പ്രസീദ്ധും സിറാജും നിഖിൽ റെഡ്ഡിയും ഒന്നാം ഇന്നിംഗ്സിലെ ഗംഭീര പ്രകടനം പുറത്തെടുത്താൽ ഇന്ത്യക്ക് ജയിക്കാമെന്നാണ് ഗംഭീറിൻ്റെ പ്രതീക്ഷ.