KeralaNews

പിണറായി തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന് സുരേഷ് ഗോപി; തള്ളാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളി

മുഖ്യമന്ത്രി പിണറായി വിജയൻ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചങ്കുറ്റമുണ്ടെങ്കിൽ തള്ളി പറയാനും അദ്ദേഹം മുഖ്യനെ വെല്ലിവിളിച്ചൂ. പറ്റില്ല വിജയേട്ടാ എന്നായിരുന്നു തൻ്റെ മറുപടി എന്നും സുരേഷ് ഗോപി പറഞ്ഞു. പഠിച്ച കലാലയത്തിൽ സ്കൂളും പൂർവ വിദ്യാർ‌ത്ഥി സംഘടനയും ചേർന്നൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തൃശൂരിൽ ലൂർദ് മാതാവിന് കിരീടം വെച്ച സംഭവത്തിലെ ആരോപണങ്ങളിലും അദ്ദേഹം വിയോജിപ്പ് അറിയിച്ചു. തൻ്റെ ത്രാണിക്ക് അനുസരിച്ചാണ് കിരീടം വെച്ചത് എന്നും കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിന് കിരീടം സമർപ്പിച്ചതെന്നും അത് തൻ്റെ പ്രാർത്ഥന ആണെന്നും അദ്ദേഹം പറഞ്ഞു. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. തൃശൂരിൽ മാതാവിന് സമർപ്പിച്ച കിരീടം സർണ്ണമല്ലെന്ന് ആരോപണവും അതിനെ തുടർന്ന് വിവാദവും ഉണ്ടായിരുന്നു.

ജനവിധിയിൽ താൻ ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയോ, അവിടെത്തെ ആനയ്‌ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

പാവങ്ങൾ അവരുടെ അധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടി മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങൾക്കായി കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ നിക്ഷേപിച്ച പണം അടിച്ചു മാറ്റിയത് ചോദ്യം ചെയ്തതാണ് സിപിഎം തന്നെ ക്രൂശിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *