സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഒടുവിലെ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 57 റൺസ് എന്ന നിലയിൽ ആണ്. രോഹിത് ശർമക്ക് പകരം ജസ്പ്രീത് ബുംറ ആണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
ടോസ് നേടിയ ബുംറ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയ്സ്വാളിനോപ്പം ഓപ്പണറായി ഇറങ്ങിയത് കെ.എൽ രാഹുൽ. സ്കോർ ബോർഡിൽ 11 റൺസിൽ നിൽക്കുമ്പോൾ 4 റൺസ് എടുത്ത രാഹുലിൻ്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. മിച്ചൽ സ്റ്റാർക്കിനായിരുന്നു രാഹുലിൻ്റെ വിക്കറ്റ്.
സ്കോർ ബോർഡ് 17 നിൽക്കുമ്പോൾ 11 റൺസെടുത്ത ജയ്സ്വാൾ പുറത്തായി. ബോളണ്ടിനായിരുന്നു വിക്കറ്റ്. സ്കോർ ബോർഡിൽ 57 റൺസ് ആയപ്പോൾ 20 റൺസ് എടുത്ത ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റും നഷ്ടപ്പെട്ടു. 64 പന്തിൽ 2 ബൗണ്ടറി സഹിതം 20 റൺസ് എടുത്ത ഗില്ലിൻ്റെ വിക്കറ്റ് നതാൻ ലിയോണിനാണ്. ഏറെ ചർച്ചകൾക്ക് ശേഷമാണ് രോഹിത് ശർമയെ മാറ്റി ബുംറ യെ ക്യാപ്റ്റൻ ആക്കിയത്.
പെർത്തിൽ ബുംറ ആയിരുന്നു നയിച്ചത്. ആ ടെസ്റ്റ് ഇന്ത്യ വിജയിച്ചു. രോഹിത് മടങ്ങിയെത്തിയതോടെ ബുംറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി. ടീമിനെ നയിച്ച രോഹിത് ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും പരാജയം ആയതോടെ ഇന്ത്യ ദയനിയമായി പരാജയപ്പെട്ടു. 3, 6, 10, 3 , 9 എന്നിങ്ങനെയായിരുന്നു രോഹിതിൻ്റെ സ്കോറുകൾ. പരമ്പരയിൽ 2 – 1 ന് ഓസ്ട്രേലിയ മുന്നിലാണ്.
ടീം
ഇന്ത്യ XI: യശസ്വി ജയ്‌സ്വാൽ, ലോകേഷ് രാഹുൽ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്രാ (ക്യാപ്റ്റൻ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് ക്രിഷ്ണ
ഓസ്ട്രേലിയ XI: സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, മാർണസ് ലബുഷെഗ്നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, ആലക്സ് കെയ്‌റി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ, സ്കോട്ട് ബോളാൻഡ്