സതീശൻ്റെ 100 കോടി ആരോപണം; തനിക്ക് പങ്കില്ല, കൈ കഴുകി ഐസക്ക്! എന്താണ് NCD?

VD Satheesan Thomas Isaac

പുതു വർഷത്തിൽ അഴിമതി ആരോപണത്തിൽ കുരുങ്ങി പിണറായി സർക്കാർ. അനിൽ അംബാനിയുടെ കമ്പനിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടത്തിയ നിക്ഷേപം വഴി 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചു. ബന്ധപ്പെട്ട രേഖകളും വി.ഡി. സതീശൻ പുറത്ത് വിട്ടു.

19.4.2018 ൽ നടന്ന കെ.എഫ്.സി യുടെ അസറ്റ് മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പണം നിക്ഷേപിച്ചത്. റിസർവ് ബാങ്കോ, കേന്ദ്ര സർക്കാരോ, KFC ഡയറക്ടർ ബോർഡോ അറിയാതെ ആയിരുന്നു നിക്ഷേപം നടത്തിയത്.

60.80 കോടിയാണ് അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചത്. 2018- 19 വാർഷിക റിപ്പോർട്ടിൽ അനിൽ അംബാനിയുടെ കമ്പനിയുടെ പേര് മറച്ച് വച്ചു. Term Deposit with Bank and NCD Rs 6080 lakhs എന്നാണ് 2018- 19 വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചത്. 2019- 20 ലെ വാർഷിക റിപ്പോർട്ടിലും കമ്പനിയുടെ പേര് മറച്ച് വച്ചു.

കമ്പനി 2019 ൽ ലിക്വിഡേറ്റ് ചെയ്തപ്പോൾ 7.09 കോടി തിരിച്ചു കിട്ടിയതായി 2020-21 ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 മാർച്ച് മുതൽ പലിശ പോലും ഇല്ല. പലിശ ഉൾപ്പെടെ 100 കോടിയോളം രൂപ നഷ്ടപ്പെട്ടു എന്ന് വ്യക്തം.

60 കോടി നിക്ഷേപത്തിൽ തനിക്ക് പങ്കില്ല എന്ന പ്രതികരണവുമായി അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നു. ഐസക്കിന് പങ്ക് ഉണ്ടോ , പങ്കില്ലയോ എന്നതല്ല വിഷയം. 100 കോടി നഷ്ടപ്പെട്ടു എന്നതാണ് വിഷയം. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. NCD നിക്ഷേപം ആയിട്ടാണ് കെ എഫ് സി അനിൽ അംബാനിയുടെ കമ്പനിയിൽ 60.80 കോടി നിക്ഷേപിച്ചത്.

എന്താണ് നോൺ കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ( NCD):

ഉയർന്ന റേറ്റിംഗ് ഉള്ള കമ്പനികൾ ദീർഘകാല മൂലധനം ശേഖരിക്കുന്നതിനായി ഒരു പൊതു ഇഷ്യുവിൻ്റെ രൂപത്തിൽ പുറപ്പെടുവിക്കുന്നു. കൺവേർട്ടിബിൾ ഡിബഞ്ചറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ താരതമ്യേന ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇവ ഇക്വിറ്റിയോ സ്റ്റോക്കുകളോ ആയി മാറ്റാൻ കഴിയില്ല.

NCD-കൾക്ക് ഒരു നിശ്ചിത മെച്യൂരിറ്റി തിയതിയുണ്ട്, നിശ്ചിത കാലാവധിയെ ആശ്രയിച്ച് പ്രതിമാസമോ ത്രൈമാസമോ വാർഷികമോ ആയി തുകയ്‌ക്കൊപ്പം പലിശയും ലഭിക്കും.

കമ്പനികൾ NCD-കൾ പ്രഖ്യാപിക്കുമ്പോഴോ, ദ്വിതീയ വിപണിയിൽ ട്രേഡ് ചെയ്തതിനുശേഷം വാങ്ങുമ്പോഴോ നിക്ഷേപിക്കാം. കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ്, ഇഷ്യൂവർ വിശ്വാസ്യത, എൻസിഡിയുടെ കൂപ്പൺ നിരക്ക്, ഉയർന്ന റേറ്റിംഗ് എന്നിവ പരിശോധിച്ച് NCD കൾ വാങ്ങുന്നത് സുരക്ഷിതം ആയിരിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
1 month ago

By making himself free from the lethal exposure of VD Satheesan the Maraikkulam hero and the Coir Scientist is actually trying to shift the burden to his successor KN Balagopal.