Kerala Government News

കേന്ദ്ര വിഹിതം: ലഭിച്ചത് 2,70,080 കോടിയെന്ന് കെ.എൻ. ബാലഗോപാൽ

കേന്ദ്ര വിഹിതമായി ലഭിച്ചത് 2,75,080 കോടി. കഴിഞ്ഞ 8 സാമ്പത്തിക വർഷങ്ങളിലായി കേന്ദ്ര വിഹിതം ആയി 2,75,080.25 കോടി ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

2016- 17 സാമ്പത്തിക വർഷം മുതൽ 2023- 24 വരെയുള്ള കണക്കാണിത്. ഇതിൽ 2021- 22 സാമ്പത്തിക വർഷം ആണ് ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം ലഭിച്ചത്.47837.21 കോടിയാണ് കേന്ദ്ര വിഹിതം ആയി 2021-22 സാമ്പത്തിക വർഷം ലഭിച്ചത്.

കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയ ആദ്യ സാമ്പത്തിക വർഷം ആണ് കേന്ദ്ര വിഹിതം ആയി ഏറ്റവും കൂടുതൽ തുക ലഭിച്ചതെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്ക് ധനമന്ത്രി ആയ കാലഘട്ടത്തിൽ 2016- 17 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെ കേന്ദ്ര വിഹിതമായി ലഭിച്ചത് 1,49,788.41 കോടിയാണ്.

രണ്ടാം പിണറായി സർക്കാരിൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയ ആദ്യ 3 സാമ്പത്തിക വർഷം 1,25,291.84 കോടി രൂപ കേന്ദ്ര വിഹിതം ആയി ലഭിച്ചു. കേന്ദ്ര വിഹിതമായി കോടികൾ ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയിലേക് നയിച്ചത് സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയും ആണെന്ന് വ്യക്തം.

കേന്ദ്ര വിഹിതമായി 2016-17 മുതൽ 2023- 24 വരെ ലഭിച്ചത് ( തുക – കോടിയിൽ )

  • 2016-17 – 23735.27
  • 2017-18 – 25360.92
  • 2018-19 – 30427.13
  • 2019-20 – 27636.31
  • 2020-21 – 42628.68
  • 2021-22 – 47837.21
  • 2022-23 -45638.54
  • 2023-24 – 31816.09
central share for kerala state

Leave a Reply

Your email address will not be published. Required fields are marked *