ഹണിമൂൺ: സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും തുടക്കം; അറിയേണ്ട 10 കാര്യങ്ങള്‍

Honeymoon: The Beginning of Love and Joy; 10 Things to Know

ഹണിമൂൺ. സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങളുടെയും ലോകം. വിവാഹബന്ധത്തിന്റെ ആരംഭം. ഈ പ്രത്യേക സമയം പരസ്പരം അറിയാനും ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള അവസരമാണ്. എഴുപത്തിയഞ്ചു ശതമാനം ദമ്പതികൾക്കും ഹണിമൂൺ ദിനങ്ങൾ സന്തോഷകരമായ അനുഭവമായിരിക്കും. എന്നാൽ ബാക്കി ഇരുപത്തിയഞ്ചു ശതമാനം പേർക്കും ഈ സമയം ചിലപ്പോൾ അസ്വസ്ഥതകളും ആശങ്കകളും ഉണ്ടാക്കിയേക്കാം.

പരസ്പരം അറിയുക

ഹണിമൂണിന്റെ ആദ്യ ദിവസങ്ങൾ പരസ്പരം അറിയാനുള്ള സമയമായി കാണുക. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ, ആഗ്രഹങ്ങൾ തുറന്നു പറയുക. ഭയങ്ങളും ആശങ്കകളും പങ്കുവെക്കുക. ഈ തുറന്ന ആശയവിനിമയം ഭാവിയിലെ ബന്ധത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്.

ശാരീരിക അടുപ്പം

ശാരീരിക അടുപ്പം ക്രമേണ വളർന്നു വരുന്നതാണ്. തിടുക്കം കാണിക്കേണ്ടതില്ല. ചുംബനം, ആലിംഗനം, തലോടൽ എന്നിവയിലൂടെ പരസ്പരം അനുഭവിക്കുക. ഓരോരുത്തരുടെയും ശരീരം തിരിച്ചറിയുക. ഈ സമയം ഓരോരുത്തർക്കും സുഖകരവും ആസ്വാദ്യകരവുമായിരിക്കണം.

ആദ്യരാത്രി

ആദ്യരാത്രിയിൽ ലൈംഗികബന്ധം നിർബന്ധമല്ല. അത് സ്വാഭാവികമായി സംഭവിക്കട്ടെ. പ്രധാനം പരസ്പരം അടുക്കുകയും സ്നേഹം പങ്കുവെക്കുകയുമാണ്. ഭയങ്ങളും മുൻവിധികളും മാറ്റിവച്ച് പങ്കാളിയെ അംഗീകരിക്കുക.

ആരോഗ്യകരമായ ബന്ധത്തിനായി

  • പരസ്പര ബഹുമാനം: ഓരോരുത്തരുടെയും അഭിപ്രായങ്ങൾക്ക് മൂല്യം നൽകുക.
  • തുറന്ന ആശയവിനിമയം: ഭയമില്ലാതെ തുറന്നു സംസാരിക്കുക.
  • സമ്മതം: എല്ലാ കാര്യങ്ങളിലും പരസ്പര സമ്മതം അത്യാവശ്യമാണ്.
  • സുരക്ഷിതമായ ലൈംഗിക ബന്ധം: ഗർഭനിരോധന ഉപകരണങ്ങൾ ഉപയോഗിക്കുക. ലൈംഗിക രോഗങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക.

അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

  1. ലൈംഗിക ഉണർവ്
    ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ പുരുഷന് പ്രധാനമാണ്. അവൻ വഴി തൻ്റെ പങ്കാളി എത്രമാത്രം സന്തോഷിക്കുന്നു എന്നതു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. സ്ത്രീയെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു പുരുഷനിലാണ്.
    പതിയെ ചൂടാകുന്ന ലോഹംപോലെയാണു സ്ത്രീ. എന്നാൽ, ലോഹത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതു പോലെയുള്ള വേഗത്തിൽ അവനിൽ ഉണർവുണ്ടാകും. അവളോടു സ്നേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീക്ക് കഴിയൂ. സ്നേഹമില്ലെങ്കിൽ സെക്സില്ല എന്ന നിലപാടിലായിരിക്കും മിക്കപ്പോഴും സ്ത്രീകള്‍.
  2. പരസ്പരം മനസിലാക്കാം
    ഒരു പൈതല്‍ പതിയെ പതിയെ നടക്കാൻ പഠിക്കുന്നതു പോലെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും താല്പര്യങ്ങളും. അതിനുള്ള അവസരങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെ കരുതാം. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. അന്യോന്യം ധൈര്യപ്പെടുത്തുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.
  3. സംയോഗ വേളയിൽ ഓർത്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ.
    a. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.
    b. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്. സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.
    c. ലിംഗ പ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.
    d. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
    e. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.
  4. പുരുഷ ലൈംഗികാവയവങ്ങൾ
    പുരുഷലൈംഗികാവയവങ്ങൾ ശരീരത്തിനു പുറത്തേക്കും കാണാവുന്നതാണല്ലോ. പുരുഷ പ്രത്യുൽപാദനവ്യവസ്ഥയുടെ മറ്റു ഭാഗങ്ങൾ ശരീരത്തിനുള്ളിലാണു സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചു പോലുള്ള കലകളാണു ലിംഗത്തിലുള്ളത്. ഈ കലകളിലേക്കു രക്തം ഇരച്ചു കയറുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്താണ് സ്പർശനശേഷി കൂടുതലുള്ളത്. ലിംഗത്ത മൂടിക്കൊണ്ട് അഗ്രചർമ്മം ഉണ്ടാകും. അഗ്രചർമ്മം പിന്നോട്ടു നീങ്ങാത്തതു ലൈംഗിക ബന്ധത്തെ ദുഷ്കരമാക്കും. ലിംഗവലുപ്പമോ നീളമോ ലൈംഗികതയെ സ്വാധീനിക്കില്ല. ലിംഗത്തിന്റെ താഴെയായാണു വൃഷണസഞ്ചി. ഇതിൽ വൃഷണം കാണപ്പെടുന്നു. ബീജോത്പാദനമാണ് വൃഷണങ്ങളുടെ ധർമ്മം. ഒപ്പം ഇതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കുന്നു. രണ്ടു വൃഷണങ്ങൾക്കും ഒരു വലുപ്പമായിരിക്കും. എന്നാൽ ഒന്നു മറ്റേതിനെ അപേക്ഷിച്ചു താഴേക്കു കൂടുതലായി താഴ്ന്നു കിടക്കുന്നതായി കാണപ്പെടാറുണ്ട്. സ്ഖലന സമയത്തു ബീജങ്ങൾ ശുക്ലത്തിലൂടെ പുറത്തു വരുന്നതു മൂത്രം പുറത്തുപോകുന്ന മൂത്രനാളിയിലൂടെത്തന്നെയാണ്.
  5. ലൈംഗിക പ്രതികരണങ്ങൾ പുരുഷനില്‍
    ഏതെങ്കിലും തരത്തിലുള്ള ഉദ്ദീപനത്തിലൂടെയാണ് അവനിലെ ലൈംഗികപ്രക്രിയ ആരംഭിക്കുക. അവളുടെ ശരീരം, ഗന്ധം, സ്പർശം എന്നിവ അവനെ ഉണർത്തും. മനുഷ്യലൈഗികപ്രതികരണങ്ങളിൽ പുരുഷനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതു ലിംഗത്തിന്റെ ഉദ്ധാരണമാണ്. ലൈംഗികഉണർവിനെത്തുടർന്നു പുരുഷനിൽ വൃഷണസഞ്ചി ചുരുങ്ങുകയും അതിലെ ചർമത്തിനു കട്ടികൂടുകയും ചെയ്യും. പുരുഷനിലെ ലൈംഗിക ഉണർവ് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ലിംഗാഗ്രത്തിലെ ഗ്രന്ഥിയിൽ നിന്നും ഏതാനും തുള്ളി സ്രവം ഉത്പാദിപ്പിക്കപ്പെടും. തുടർന്നു ലിംഗം യോനിയിലേക്കു പ്രവേശിച്ചുള്ള ചലനങ്ങളെത്തുടർന്ന് അവനിൽ രതിമൂർഛ സംഭവിക്കും.
  6. ലൈംഗിക പ്രതികരണങ്ങൾ സ്ത്രീയില്‍
    ലൈംഗികവികാരതീക്ഷ്ണതയിൽ യോനിയിൽ നനവുണ്ടാകും. യോനീദളങ്ങൾ വികസിക്കുകയും ഭഗശിശ്നികയ്ക്കു തടിപ്പുണ്ടാവുകയും അവ വികസിക്കുകയും ഉദ്ധാരണത്തിനു സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ യോനീദളങ്ങൾ കറുക്കുകയും ചെയ്യും. വികാരതീവ്രതയിൽ സ്തനങ്ങൾ അൽപം വികസിക്കുകയും സ്തനഞെട്ടുകൾ പുറത്തേക്കു തള്ളി വരികയും ചെയ്യും.
  7. ആമുഖ ലീലകൾ ആവോളം
    ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ.
    ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.
  8. ആദ്യരാത്രിയിൽ
    സംയോഗത്തിനു സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് അഭികാമ്യം. പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.
    ആദ്യരാത്രിയിൽ തന്നെ സംയോഗത്തിൽ ഏർപ്പെടണം എന്നതും ആ ലൈംഗികബന്ധത്തിന്റെ വിജയപരാജയങ്ങളായിരിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കരുതുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്. ആദ്യരാത്രിയിൽ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിക്കുകയായിരിക്കണം ലക്ഷ്യം. രതിമൂർഛ നേടുക എന്നതായിരിക്കരുത്. സ്പർശനങ്ങളിലൂടെ രതിമൂർഛയ്ക്കു തൊട്ടു മുമ്പു വരെയുള്ള വൈകാരികാവസ്ഥകളിലേക്കു വരെ ചെന്നു നിൽക്കാം. ഇത്തരത്തിലുള്ള രതിമൂർഛയിൽ തൊട്ടു.. തൊട്ടില്ല എന്ന മട്ടിലുള്ള ലൈംഗികാസ്വാദനം പരസ്പരമുള്ള ലൈംഗിക പ്രത്യേകതകളെ അന്യോന്യം മനസിലാക്കിക്കൊടുക്കാൻ പങ്കാളികളെ സഹായിക്കും.
  9. ആദ്യലൈംഗികബന്ധം
    ആദ്യലൈംഗികബന്ധത്തിൽ സ്വാഭാവികമായ ഇടപെടലുകളാണു പങ്കാളികൾ തമ്മിലുണ്ടാവേണ്ടത്. ഉത്തേജിപ്പിക്കാനുള്ള കഴിവും ലൈംഗികതയിൽ തുറന്ന മനസോടെ മുഴുകാനുള്ള കഴിവും എല്ലാവരിലും നൈസർഗികമായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുമായുള്ള ഏതുതരത്തിലുള്ള താരതമ്യപ്പെടുത്തലുകളും ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.
    ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.
  10. കന്യാചർമം, ലിംഗാഗ്രചർമ്മം
    ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.
    അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം. ലിംഗാഗ്രചർമ്മഛേദനമാണു പ്രതിവിധി.
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments