CricketSports

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമിനെ 11 ന് പ്രഖ്യാപിക്കും: പ്രതീക്ഷയോടെ സഞ്ജു സാംസൺ

ചാമ്പ്യൻസ് ട്രോഫി 2025 നുള്ള ഇന്ത്യൻ ടീമിനെ ജനുവരി 11 ന് പ്രഖാപിക്കും. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻ ട്രോഫി 2025 ഫെബ്രുവരി 19 നാണ് ആരംഭിക്കുന്നത്. മാർച്ച് 9 നാണ് ഫൈനൽ. ജനുവരി 12 നകം ടീം സ്ക്വാഡ് പ്രഖ്യാപിക്കണമെന്നാണ് അറിയിപ്പ്.ഇന്ത്യയുടെ എല്ലാ മൽസരവും ദുബായിൽ വച്ചാണ്. ഫെബ്രുവരി 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൽസരം.

ഇന്ത്യ- ബംഗ്ലാദേശ് മൽസരം ഫെബ്രുവരി 20 നും ഇന്ത്യ-ന്യൂസിലണ്ട് മൽസരം മാർച്ച് 2 നും നടക്കും. സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചാൽ മാർച്ച് 4 നാണ് മൽസരം, ഇന്ത്യ ജയിച്ചാൽ ഫൈനൽ വേദിയും ദുബായിൽ ആയിരിക്കും. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

പരിശീലകൻ ഗൗതം ഗംഭീറിൻ്റെ സപ്പോർട്ടാണ് സഞ്ജുവിന് പോസിറ്റിവ് ആകുന്നത്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഏഴു ടി20 മല്‍സരങ്ങള്‍ക്കിടെ മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്.

ഒരു കലണ്ടര്‍ വര്‍ഷം ഏതെങ്കിലുമൊരു താരം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയതും ആദ്യമായിട്ടാണ്.നിലവിലെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് 31 ഏകദിനം കളിച്ചപ്പോൾ 16 ഏകദിനം മാത്രമാണ് സഞ്ജു കളിച്ചത്. 31 ഏകദിനത്തിൽ നിന്ന് ഋഷഭ് നേടിയത് 871 റൺസ്. ശരാശരി 33.5 മാത്രം.

അതേ സമയം സഞ്ജുവിൻ്റെ ശരാശരി 56.6 ആണ്. 16 ഏകദിനത്തിൽ നിന്ന് സഞ്ജു ഒരു സെഞ്ചറിയും 3 അർധ സെഞ്ച്വറിയും അടക്കം നേടിയത് 510 റൺസാണ് . 2023 ഡിസംബറിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്ക് എതിരെ ആയിരുന്നു സഞ്ജു സെഞ്ച്വറി നേടിയിരുന്നു. മികച്ച സ്ട്രൈക്ക് റേറ്റ് ആണ് ഋഷഭിനേക്കാൾ സഞ്ജുവിന് മുൻതൂക്കം നൽകുന്നതും

Leave a Reply

Your email address will not be published. Required fields are marked *