കരിയറിൽ ഉയരങ്ങളിൽ നിൽക്കുമ്പോൾ വീട്ടമ്മയായി ഒതുങ്ങി, ഒരിടവേളക്ക് ശേഷം തിരിച്ച് സിനിമയിൽ എത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യർ തമിഴ് സിനിമയിൽ തിളങ്ങിയ വർഷമാണ് 2024.
വേട്ടയ്യൻ , വിടുതലൈ 2 എന്നി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി മഞ്ജു തിളങ്ങി. രജനികാന്തിൻ്റെ നായികയായി വേട്ടയ്യനിൽ തകർപ്പൻ പ്രകടനം ആണ് മഞ്ജു കാഴ്ച വച്ചത്. ഫെസ്റ്റിവൽ മോഡിൽ അനിരുദ്ധ് അണിയിച്ചൊരുക്കിയ ” മനസിലായോ ” ഗാനരംഗത്ത് തകർത്താടുന്ന മഞ്ജുവാര്യരെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.
വിജയ് സേതുപതിയുടെ വിടുതലൈ 2 ആണ് രജനി ചിത്രത്തിന് ശേഷം മഞ്ജു അഭിനയിച്ചത്. അതും സൂപ്പർ ഹിറ്റായി. ഒപ്പം മഞ്ജുവിൻ്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധയും പിടിച്ചു പറ്റി.
2019 ൽ ധനുഷ് നായകനായ അസുരൻ ആയിരുന്നു മഞ്ജുവാര്യരുടെ ആദ്യ തമിഴ് സിനിമ.നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
2023 ൽ അജിത്ത് ചിത്രം തുനിവിലൂടെയാണ് മഞ്ജു വീണ്ടും തമിഴിൽ എത്തിയത്. 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം ആയിരുന്നു തുനിവ്.
2024 ൽ മഞ്ജു വാര്യരുടേതായി ഇറങ്ങിയ മലയാള ചിത്രം ഫൂട്ടേജാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് മഞ്ജു വാര്യർ ഫൂട്ടേജിൽ എത്തിയത്. നിഗൂഢമായ സ്ത്രീ കഥാപാത്രമായി മഞ്ജു ഞെട്ടിച്ച ചിത്രമായിരുന്നു ഫൂട്ടേജ്.
പൃഥിരാജിൻ്റെ എമ്പുരാനാണ് മഞ്ജു വാര്യരുടെ അടുത്ത ചിത്രം. മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.