സർക്കാർ ജീവനക്കാർക്ക് ഭവന നിർമ്മാണത്തിന് സർക്കാർ മുഖേന നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് പ്രത്യേകതരം മറുപടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
അർഹരായ ജീവനക്കാർ ഭവന വായ്പ എടുത്തതിനുശേഷം ബാങ്കിൽ നിന്ന് ലഭ്യമാക്കുന്ന അനുമതി പത്രം സഹിതം പലിശ സബ്‌സിഡിക്കായി ഡിഡിഒ മാർ വഴി ധനകാര്യവകുപ്പിലേയ്ക്ക് ശിപാർശ സമർപ്പിക്കേണ്ടതും ടി ശിപാർശകൾ ധനകാര്യവകുപ്പ് പരിശോധിച്ച് അർഹരായ ജീവനക്കാർക്ക് പലിശ സബ്സിഡി നല്കുന്നതുമായിരിക്കു എന്നാണ്് ധനമന്ത്രിയുടെ മറുപടി. എന്നാൽ, ഇതിൽ പ്രത്യേക ശ്രദ്ധിക്കേണ്ടത് ഇനിയുള്ള വാക്കുകളാണ്.
ഇത്തരം പലിശ സബ്‌സിഡി ലഭിക്കണമെങ്കിൽ ജീവനക്കാർ സർക്കാരിലേക്ക് ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ധനമന്ത്രി ശ്രദ്ധയോടെ പരാമർശിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരും ഓൺലൈൻ സംവിധാനം നിലവിൽ വന്നിട്ടില്ലെന്നാണ് കെ.എൻ. ബാലഗോപാൽ പറയുന്നത്. അതായത് പലിശ സബ്‌സിഡി ലഭിക്കാൻ ജീവനക്കാർക്ക് ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്നാൽ, അങ്ങനൊരു ഓൺലൈൻ സംവിധാനം ഇല്ലെന്ന്.. ഇതിലും ഭേദം പലിശ സബ്‌സിഡി ഇല്ലെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ പോരേ എന്ന സംശയമാണ് ധനമന്ത്രിയുടെ മറുപടി വായിക്കുന്നവർക്ക് തോന്നുക..
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള പലിശ സബ്‌സിഡിയോടെയുള്ള ഭവന നിർമാണ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ:
സർക്കാർ ജീവനക്കാർക്കുള്ള ഭവന നിർമ്മാണ വായ്പ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ/LIC-HFL,DHFL തുടങ്ങിയ നോൺ ബാങ്കിങ്ങ് ഫിനാൻസ് കോർപ്പറേഷനുകൾ വഴി നൽകുന്നതിന് ഉത്തരവായിട്ടുള്ളതാണ്. പരിഷ്കരിച്ച ഭവന നിർമ്മാണ വായ്പാ പദ്ധതി പ്രകാരം യോഗ്യരായ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും No Objection Certificate (NOC)-ന് അപേക്ഷിക്കേണ്ടതിന്റെയും ബാങ്കുകളിൽ/ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഭവന വായ്പ ലഭ്യമാക്കേണ്ടതിന്റെയും മാർഗനിർദ്ദേശങ്ങൾ.
- 2018-19 സാമ്പത്തിക വർഷത്തിൽ ഭവന നിർമ്മാണ വായ്പയ്ക്ക് യോഗ്യരായ സർക്കാർ ജീവനക്കാർഅപേക്ഷ ബന്ധപ്പെട്ട ഡിഡിഒ-യ്ക്ക് സമർപ്പിച്ച്, NOC അനുവദിച്ച്, ആയത് ബാങ്കുകളിൽ/ധനകാര്യ സ്ഥാപനങ്ങളിൽ ലഭ്യമാക്കി ജീവനക്കാർ ഭവന വായ്പയ്ക്ക് അപേക്ഷിക്കേണ്ടതാണ്. ഭവന വായ്പ അനുവദിക്കപ്പെട്ട സ്ഥാപനത്തിൽ നിന്നും വായ്പാ അനുമതിപത്രം ലഭ്യമാക്കി ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ-യ്ക്ക് സമർപ്പിക്കേണ്ടതാണ്. ബാങ്കിൽ നിന്ന് നൽകുന്ന വായ്പാ അനുമതി പത്രത്തിൽ, അനുവദിച്ച വായ്പാ തുക. പലിശ നിരക്ക്, EMI തുടങ്ങുന്ന തീയതി, അവസാനിക്കുന്ന തീയതി, വായ്പാ കാലാവധി, EMI തുകയും തവണയും എന്നിവ വ്യക്തമാക്കേണ്ടതാണ്.
ഡിഡിഒ മാർ ഈ രേഖകൾ സഹിതം പലിശ സബ്‌സിഡിയ്ക്ക് ധനകാര്യ വകുപ്പിലേയ്ക്ക് ശിപാർശ സമർപ്പിക്കേണ്ടതാണ്. ധനകാര്യ വകുപ്പ് ഈ ശിപാർശകൾ പരിശോധിച്ച് അർഹരായ ജീവനക്കാർക്ക് പലിശ സബ്‌സിഡി നൽകുന്നതാണ്. ഭവന വായ്പാ തിരിച്ചടവ് സംബന്ധിച്ച് ബാങ്കകൾ അതാത് ഡിഡിഒ-മാർക്ക് വാർഷിക റിപ്പോർട്ട് നൽകേണ്ടതും അത് ധനകാര്യ വകുപ്പിൽ ലഭ്യമാക്കേണ്ടതുമാണ്. അങ്ങനെ ലഭ്യമാക്കാത്ത ജീവനക്കാർക്ക് പലിശ സബ്സിഡി തുടർന്ന് അനുവദിക്കുന്നതല്ല. പലിശ സബ്സിഡിയ്ക്കുള്ള അപേക്ഷ ഡിഡിഒ മുഖേന ധനകാര്യ വകുപ്പിൽ ലഭ്യമാക്കു ന്നതിന് ഒരു ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതുമാണ്.
- സർക്കാരിന്റെ ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിച്ചതിന് ശേഷം വായ്പാ റദ്ദ് ചെയ്യുകയോ സറണ്ടർ ചെയ്യുകയോ ചെയ്ത ജീവനക്കാർ സർക്കാരിന്റെ ഭവന വായ്പാ പദ്ധതിയ്ക്ക് അർഹരാണെങ്കിൽ ടി പദ്ധതി പ്രകാരം വായയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ടി വായ്പാ പദ്ധതി നടപ്പ് സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- ടി വായ്പാ പദ്ധതിയിൽ ജീവനക്കാരുടെ സേവനകാലാവധിയ്ക്ക് ശേഷവും വായ്പാ നിലനിൽക്കുന്ന സാഹചര്യത്തിൽ പലിശ സബ്‌സിഡി സേവനകാലം വരെയോ സർക്കാർ ഭവന വായ്പയുടെ പരമാവധി കാലാവധിയായ 18 വർഷം വരെയോ മാത്രമായി നിജപ്പെടുത്തിയിട്ടുള്ളതാണ്. സംയുക്ത ഭവന വായ്പാ അപേക്ഷകരിൽ ഒരാൾ വായ്പാ കാലാവധിയ്ക്ക് മുൻപേ സർവ്വീസിൽ നിന്ന് വീടുതൽ ചെയ്യുന്ന സാഹചര്യത്തിൽ അപേക്ഷകന്/അപേക്ഷകയ്ക്ക് അയാളുടെ ആനുപാതികമായ സബ്‌സിഡി നൽകുന്നതാണ്.
- ടി പദ്ധതി പ്രകാരം വായ്പയെടുക്കുന്നതിന് ജീവനക്കാർക്ക് ബാങ്കിൽ ശമ്പള അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. വായ്പയെടുത്തതിനുശേഷം ശമ്പള അക്കൗണ്ടാ വായ്പയോ മറ്റ് ബാങ്കിലേയ്ക്ക് മാറ്റുവാൻ പാടുള്ളതല്ല. ബന്ധപ്പെട്ട ഡിഡിഒ മാർ ആയത് ശ്രദ്ധിക്കേണ്ടതാണ്.
- അനർഹർ ടി പദ്ധതി പ്രകാരം സബ്‌സിഡി തുക കൈപ്പറ്റുന്ന സാഹചര്യത്തിൽ കേരള ഫിനാൻഷ്യൽ കോഡ് വാല്യം1-ലെ ആർട്ടിക്കിൾ 303A(3)(c)-യ്ക്ക് താഴെയുള്ള കുറിപ്പ് പ്രകാരം 18% പലിശയോടെ സബ്‌സിഡി തുക മുഴുവനായും തിരിച്ചുപിടിക്കുന്നതാണ്.