Health

ഡല്‍ഹിയില്‍ ശ്വസന സഹായികളുടെയും മരുന്നുകളുടെയും വില്‍പ്പന വര്‍ധിച്ചു

ഡല്‍ഹി; ഡല്‍ഹിയെ വിഷപുക ഇതിനോടകം തന്നെ മൊത്തമായി വിഴുങ്ങിയിരിക്കുകയാണ്. മലിനീകരണം തടയാനുള്ള മാര്‍ഗങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ പാലിച്ചെങ്കിലും അന്തരീക്ഷ മലിനീകരണത്തില്‍ വര്‍ധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് ഈ മലിനീകരണം കൂടുതലായി ബാധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ശ്വാസകോശ സംബന്ധമായ സാധനങ്ങല്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റ് തന്നെയാണ് ഉള്ളത്. പ്രത്യേകിച്ച് മാസ്‌ക്, ശ്വസന മരുന്നുകള്‍, നെബുലൈസറുകള്‍ തുടങ്ങി നിരവദി സാധനങ്ങള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാരേറെ.

പ്രധാന ഉപഭോക്താക്കള്‍ മാതാപിതാക്കളാണെന്നും സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്. ‘വാരിയര്‍ മോമ്‌സ്’ എന്ന സംഘടനയില്‍ നടന്ന സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ഏറെ ബുദ്ധിമുട്ട് കുട്ടികള്‍ക്കാണെന്നും ഇതിലൂടെ കണ്ടെത്തിയിട്ടുണ്ട്. കണക്കനുസരിച്ച് ഏകദേശം 10 രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി ദിവസവും നെബുലൈസറുകള്‍ വാങ്ങുന്നുവെന്നാണ് പുറത്ത് വന്ന കണക്ക്.

മലിനീകരണം കൂടുതലുള്ള സമയങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസതടസ്സം കൂടുതലായതിനാല്‍ ആസ്താലിന്‍, ലെവോലിന്‍ ഇന്‍ഹേലറുകള്‍ തുടങ്ങിയ ശ്വസന മരുന്നുകളുടെ വില്‍പ്പന 40% വര്‍ദ്ധിച്ചിട്ടുണ്ട്. 2021 ഡിസംബറിന് ശേഷം കഴിഞ്ഞയാഴ്ച്ചയിലെ അഞ്ച് ദിവസമാണ് ഏറ്റവും കൂടുതലായി ഡല്‍ഹിയില്‍ മലിനീകരണം അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *