സി ഡിറ്റ് എൻ്റെ കേരളം പദ്ധതി: കരാർ നിയമനത്തിന് അപേക്ഷിക്കാം

കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സി ഡിറ്റ് എന്റെ കേരളം പദ്ധതിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ക്രിയേറ്റീവ് ടീം ഹെഡ്, റിസർച്ച് അസോസിയേറ്റ്, മാനേജർ (കമ്മ്യൂണിക്കേഷൻ), ഡിസൈനർ (ക്രിയേറ്റീവ്), വീഡിയോ എഡിറ്റർ. കണ്ടന്റ് ക്രിയേറ്റർ, ഫോട്ടോഗ്രോഫർ, വീഡിയോഗ്രാഫർ തസ്തികകളിലാണ് നിയമനം.

വിജ്ഞാപനത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്: www.careers.cdit.org സന്ദർശിക്കുക. ഓൺലൈൻ ആപ്ലിക്കേഷൻ 2025 ജനുവരി 1 മുതൽ www.careers.cdit.org എന്ന പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്.

ജി എസ് ടി ഉൾപ്പെടെ 500 രൂപ ഓൺലൈനായി അടക്കണം. ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയും അഭിമുഖം നടത്തിയാകും നിയമനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15 വൈകിട്ട് 5 മണി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments