CricketSports

ജയ്സ്വാളിന് അർധ സെഞ്ച്വറി; തുടക്കത്തിലെ തകർച്ചക്ക് ശേഷം ഇന്ത്യ കരകയറുന്നു

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ 340 റണ്‍സ് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച.

രോഹിത് ശർമ (9) , കെ എൽ . രാഹുൽ (0) , വിരാട് കോലി ( 5) എന്നിവർ വരി വരിയായി പുറത്താകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. സ്കോർ ബോർഡിൽ 33 റൺസ് എത്തിയപ്പോഴേക്കും 3 പ്രമുഖരും പുറത്തായി.

കോലി പുറത്തായതിന് ശേഷം ഇറങ്ങിയ ഋഷഭ് പന്തിനെ കൂട്ട് പിടിച്ച് ഇന്നിംഗ്സ് പടുത്തുയർത്തുകയാണ് ഓപ്പണർ യശ്വസി ജയ്സ്വാൾ . ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് 62 റൺസ് കടന്നു. ഒടുവിലെ വിവരം ലഭിക്കുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ അവശേഷിക്കുന്ന 48 ഓവറിൽ 245 റൺസ് വേണം. 57 റൺസോടെ ജയ് സ്വാളും 17 റൺസോടെ ഋഷഭ് പന്തും ആണ് ക്രിസിൽ.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെല്‍ബണില്‍ ഒരു ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 258 റണ്‍സാണ്. ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കാനായാല്‍ റെക്കോര്‍ഡിടാൻ സാധിക്കും

പാറ്റ് കമ്മിൻസ് 2 വിക്കറ്റ് നേടിയപ്പോൾ വീരാട് കോലിയെ പുറത്താക്കി സ്റ്റാർക്ക് നിർണായക വിക്കറ്റ് നേടി.ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി.

നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *