
കെട്ടി കിടക്കുന്നത് 15.24 ലക്ഷം ഫയലുകൾ ! കടം എടുക്കുന്ന ഫയലിന്റെ പറക്കൽ ശരവേഗത്തിലും; ഫയൽ നോട്ടത്തിൽ പിന്നിലുള്ള മന്ത്രിമാർ ഇവർ
കെട്ടി കിടക്കുന്നത് 15.24 ലക്ഷം ഫയലുകൾ. സെക്രട്ടറിയേറ്റിലും ഡയറക്ടറേറ്റിലുമായി കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം 15 .24 ലക്ഷം . ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ മുഖ്യമന്ത്രിക്ക് പ്രസംഗവും പ്രവൃത്തിയും ഒരേപോലെ കൊണ്ട് പോകാൻ കഴിയുന്നില്ല എന്നതിൻ്റെ തെളിവാണ് കെട്ടി കിടക്കുന്ന 15.24 ലക്ഷം ഫയലുകൾ.
ഒപ്പം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പിടിപ്പ് കേട് മൂലം തകർന്ന സാമ്പത്തിക പ്രതിസന്ധിയും കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം ഉയർന്നതിന്റെ കാരണങ്ങളിൽ ഒന്നാണ്. പണം ആവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് വരുന്ന ഫയലുകളിൽ 95 ശതമാനവും തീരുമാനമാകാതെ കെട്ടി കിടക്കുകയാണ്.
ചില ഫയലുകൾ ശരവേഗത്തിലാണ് കുതിക്കുന്നത്. കടം എടുക്കുന്ന ഫയലുകൾ ശരവേഗത്തിലാണ് കുതിക്കുന്നതെന്നാണ് ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മലയാളം മീഡിയ ലൈവിനോട് വെളിപ്പെടുത്തിയത്.
റവന്യു, ആരോഗ്യം, പോലിസ്, തദ്ദേശ ഭരണം, പൊതുവിഭ്യാഭ്യാസം, പട്ടികജാതി, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം, ധനം എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്. പിണറായി വിജയൻ, കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, വീണ ജോർജ്, ആർ. ബിന്ദു, കെ. രാജൻ, കെ.എൻ. ബാലഗോപാൽ എന്നിവരാണ് ഫയൽ തീർപ്പാക്കലിൽ പിന്നിലുള്ള പ്രമുഖർ. ഫയലുകൾ കുന്നു കൂടിയതോടെ ഫയൽ അദാലത്തിന് ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.