ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി പ്രകടനം നടത്തിയ നിതിഷ് റെഡ്ഡിയുടെ ഫേവറിറ്റ് താരം വീരാട് കോലി. മറ്റൊരാൾ സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും.
ഒരു സീം ബൗളിങ് ഓൾറൗണ്ടർക്ക് വേണ്ടിയുള്ള രാജ്യത്തിൻ്റെ കാത്തിരിപ്പിന് നിതിഷ് റെഡ്ഡിയിലൂടെ ഫലം കണ്ടിരിക്കുകയാണ്.
ഓള്‍റൗണ്ടറായി മാറാന്‍ ഏറ്റവുമധികം തന്നെ പ്രചോദിപ്പിച്ചിട്ടുള്ളത് രണ്ടു പേരാണെന്നായിരുന്നു നിതീഷ് റെഡ്ഡി തുറന്നു പറഞ്ഞത്.
ഇതില്‍ ഒരാള്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സുമാണ്.
ഹാര്‍ദിക്കില്‍ നിന്നും തനിക്കു ലഭിച്ച സന്ദേശത്തെ കുറിച്ചും നിതീഷ് വെളിപ്പെടുത്തിയിരുന്നു. കളിക്കളത്തില്‍ ഞാന്‍ നല്‍കാറുള്ള ഊര്‍ജവും കളിക്കളത്തില്‍ ഞാന്‍ നല്‍കാറുള്ള ഊര്‍ജവും ദൃഢനിശ്ചയവും നല്ലതാണെന്നും ഗെയിമിനെ ബഹുമാനിക്കുന്നത് തുടരണമെന്നുമായിരുന്നു ഹാര്‍ദിക് ഭായിയുടെ സന്ദേശം.
171 പന്തുകള്‍ നേരിട്ട് 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് നിതീഷ് തന്റെ കന്നി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി പല യുവതാരങ്ങളും ഓസീസില്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ അവസാന വിക്കറ്റുകാരെ കൂട്ടുപിടിച്ചാണ് നിതീഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യക്കാരനായി നിതീഷ് റെഡ്ഡി മാറിയിരിക്കുകയാണ്. 18 വയസിൽ സച്ചിൻ രണ്ട് തവണ ഓസ്ട്രേലിയയിൽ സെഞ്ച്വറി നേടി. റിഷഭ് പന്ത് 21 വയസും 91 ദിവസവും പ്രായം ഉള്ളപ്പോൾ സിഡ്നിയിൽ സെഞ്ചുറി നേടി. സെഞ്ച്വറി നേടുമ്പോൾ നിതീഷിൻ്റെ പ്രായം 21 വയസും 214 ദിവസവും.