സുരേഷ് വണ്ടന്നൂരിൻ്റെ പുസ്തകം ” ഒരു പേരിലെന്തിരിക്കുന്നു എന്നാണോ?” – പ്രകാശനം ജനുവരി 8 ന്

വ്യത്യസ്തമായ ഒരു പേരുമായി ഒരു പുസ്തകം ഇറങ്ങുന്നു. “ഒരു പേരിലെന്തിരിക്കുന്നു എന്നാണോ? ” ഇതാണ് പുസ്തകത്തിൻ്റെ പേര്.

നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിയും നിയമ പണ്ഡിതനും ആയ സുരേഷ് വണ്ടന്നൂരിൻ്റെ ലേഖന സമാഹരമാണ് ഈ പുസ്തകം.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വച്ച് ജനുവരി 8 ബുധനാഴ്ച വൈകുന്നേരം 3 മണിക്കാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഡോ. ജോർജ് ഓണക്കൂറാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

പുസ്തകത്തിൻ്റെ കവർ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ജനുവരി 2 ന് കൻ്റോൺമെൻ്റ് ഹൗസിൽ വച്ച് നിർവഹിക്കും.

ഇരുപത് ലേഖനങ്ങൾ അടങ്ങിയ ഒരു സമാഹാരമാണ് പാരറ്റ് ഗ്രീൻ പബ്ളിക്കേഷൻസ് പുറത്തിറക്കുന്ന “ഒരു പേരിലെന്തിരിക്കുന്നു എന്നാണോ? “എന്ന സുരേഷ് വണ്ടന്നൂരിന്റെ പുസ്തകം.

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ ആഴത്തിലുള്ള ചിന്തകളുടെ ഒരു കൂട്ടായ്മയാണ്.

പുസ്തകത്തിൽ പലയിടത്തും കാലത്തിന്റെ ചുവടുപിടിച്ചുള്ള സംഭവങ്ങൾക്കും വിഷയങ്ങൾക്കുമുള്ള അവലോകനവും വിമർശനവുമുണ്ട്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ, രാഷ്ട്രീയ വ്യവസ്ഥിതികളുടെ മാറ്റങ്ങൾ, അടിച്ചമർത്തലുകൾ, എന്നിവ ശ്രദ്ധേയമായി അവതരിപ്പിച്ചിട്ടുണ്ട്.


ലേഖനങ്ങൾക്കുവേണ്ടി വിവരശേഖരണവും ഉപയോഗിച്ചിട്ടുണ്ട് , വായനക്കാരെ ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments