വിരമിച്ച ശേഷം പരിശീലകനാകുമോ? പരിശീലകനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഗ്ലോബ് സോക്കർ അവാർഡ് നേടിയ ശേഷം റൊണാൾഡോ പറഞ്ഞത് ഇങ്ങനെ ” ഞാൻ പരിശീലകനാവില്ല. ഒരിക്കലും ആ റോളിലെത്താൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ഒരു ടീമിൻ്റെ ഉടമ ആയേക്കും “.
സൗദി ക്ലബ്ബുകളാണ് റൊണാൾഡോ ലക്ഷ്യമിടുന്നതെന്നാണ് വിവരം. നിലവിൽ സൗദി ക്ലബ്ബിൽ ഇൻ്റർ മയാമിയുടെ താരമാണ് റൊക്കാൾഡോ.
2024 ൽ രാജ്യത്തിനും ക്ലബ്ബിനുമായി 43 ഗോളുകളാണ് ഇതിഹാസ താരം ക്രിസ്റ്റാനോ റൊണാൾഡോ നേടിയത്. മറ്റൊരു ഇതിഹാസ താരം മെസി ഈ വർഷം നേടിയത് 29 ഗോളുകളാണ്.
1985 ഫെബ്രുവരി 9 ന് ജനിച്ച ക്രിസ്റ്റാനോ റൊണാൾഡോക്ക് പ്രായം 39. ലോക ഫുട്ബോളിലെ ഇതിഹാസ താരമായ റൊണാൾഡോ കരിയറിൻ്റെ അവസാനഘട്ടത്തിലാണ്. അടുത്ത ലോകകപ്പിൽ റൊണാൾഡോ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
വിരമിക്കൽ സൂചന ഇതിനോടകം റൊണാൾഡോ നൽകി കഴിഞ്ഞു. ക്ലബ്ബിൻ്റെ ഉടമയായി ക്രിസ്റ്റാനോ റൊണാൾഡോയെ കാണുന്ന കാലം അതിവിദൂരമല്ല.