
5 ദിവസം മാത്രം ഓഫീസിൽ ഹാജരായാൽ 5 ലക്ഷം ശമ്പളം കിട്ടുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് | Dr A Jayathilak IAS
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഡോ. എ. ജയതിലക് ജോലിക്ക് ഹാജരാകുന്ന ദിവസങ്ങളുടെ എണ്ണം മാസത്തില്‍ 10ന് താഴെ മാത്രം. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വെറും അഞ്ച് മാസം മാത്രമാണ് ഡോ. ജയതിലക് 10 ദിവസം ഹാജർ തികച്ചത്. നിയമസഭ കൂടിയ ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് പരമാവധി ഹാജർ. അതും 13, 15 ദിവസങ്ങൾ മാത്രം.
സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാവാതെ ശമ്പളം കൈപ്പറ്റാൻ വ്യാജമായി OTHER DUTY രേഖപ്പെടുത്തിയതായി രേഖകൾ കാണിക്കുന്നുവെന്നും സർക്കാർ തന്നെ വെളിപ്പെടുത്തുന്നു. ഈ കാലയളവിൽ ഡോ. ജയതിലകിന് സെക്രട്ടേറിയറ്റിന്റെ പുറത്ത് മറ്റ് ചുമതലകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് തന്നെ വ്യക്തമാണ്. 23 മാസത്തിൽ 18 മാസവും പത്തോ അതിൽ താഴെയോ ഹാജർ മാത്രമുള്ള ഡോ. ജയതിലക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി എല്ലാ മാസവും കൈപ്പറ്റുന്നത് അഞ്ച് ലക്ഷം രൂപയ്ക്ക് മേലെ വരും.
6, 5, 5, 6, 6, 7, 5, 5, 7, 4, 9, 6, 6, 9, 7 എന്നിങ്ങനെയാണ് ജയതിലക് ഓഫീസില്‍ ഹാജരാകുന്ന ദിവസങ്ങളുടെ എണ്ണം. ഡോ. ജയതിലകിന്റെ 2023 ജനുവരി മുതൽ കഴിഞ്ഞ മാസം, അതായത് നവംബർ 2024 വരെയുള്ള ഹാജർ നില ആരെയും അമ്പരപ്പിക്കും. സെക്രട്ടറിയേറ്റിലെ SPARK സംവിധാനത്തിൽ നിന്ന് വിവരാവകാശ പ്രകാരം ലഭ്യമായ, ആധികാരികമായ കണക്കുകളാണിത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വെറും അഞ്ച് മാസം മാത്രമാണ് ഡോ. ജയതിലക് 10 ദിവസം ഹാജർ തികച്ചത്. നിയമസഭ കൂടിയ ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് പരമാവധി ഹാജർ. അതും 13, 15 ദിവസങ്ങൾ മാത്രം. പരിശോധിച്ച 23 മാസത്തിൽ 18 മാസവും പത്തോ അതിൽ താഴെയോ ഹാജർ മാത്രമുള്ള ഡോ. ജയതിലക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി എല്ലാ മാസവും കൈപ്പറ്റുന്നത് അഞ്ച് ലക്ഷം രൂപയ്ക്ക് മേലെ വരും.

അഞ്ച് ദിവസം ഓഫീസിൽ ഹാജരായാൽ അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന വിദ്യ എങ്ങനെ?
സെക്രട്ടേറിയറ്റിലെ ചുമതലകൾ കൂടാതെ മറ്റേതെങ്കിലും അധിക ചുമതല ഉള്ളവർക്ക് മുഴുവൻ സമയവും സെക്രട്ടേറിയറ്റിൽ ഉണ്ടാവാൻ സാധിക്കില്ല. അവർക്ക് OTHER DUTY രേഖപ്പെടുത്താൻ സംവിധാനമുണ്ട്.
എന്നാൽ, അധിക ചുമതലകൾ ഒന്നും ഇല്ലാത്ത ഇദ്ദേഹം സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാവാതെ ശമ്പളം കൈപ്പറ്റാൻ വ്യാജമായി OTHER DUTY രേഖപ്പെടുത്തിയതായി രേഖകൾ കാണിക്കുന്നു. ഈ കാലയളവിൽ ഡോ. ജയതിലകിന് സെക്രട്ടേറിയറ്റിൻ്റെ പുറത്ത് മറ്റ് ചുമതലകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് സർക്കാറിൻ്റെ ഔദ്യോഗിക രേഖകളിൽ നിന്ന് തന്നെ വ്യക്തമാണ്.
ജയതിലക് ഐഎഎസിന്റെ ഹാജർ നില ഇങ്ങനെ
January 2023 | six days |
February 2023 | 10 days |
March 2023 | five days |
April 2023 | five days |
May 2023 | six days |
June 2023 | six days |
July 2023 | seven days |
August 2023 | five days |
September 2023 | 10 days |
October 2023 | five days |
November 2023 | seven days |
December 2023 | four days |
January 2024 | nine days |
February 2024 | six days |
March 2024 | 10 days |
April 2024 | six days |
May 2024 | 13 days |
June 2024 | nine days |
July 2024 | 15 days |
August 2024 | 13 days |
September 2024 | 7 days |
October 2024 | 12 days |
November 2024 | 14 day |
ഡോ. ജയതിലക് ഫയലുകൾ പരിശോധിക്കാറില്ലെന്നും മിക്ക ദിവസങ്ങളിലും ഓഫീസിൽ ഉണ്ടാവാറില്ലെന്നും പരക്കേ ആക്ഷേപം ഉള്ളതാണ്. മൂന്നാർ, വയനാട്, എറണാകുളം ഭാഗത്താണ് കൂടുതൽ സമയവും യാത്ര ചെയ്തിരുന്നതെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറയുന്നു. ജയതിലകിന്റെ ഔദ്യോഗിക യാത്ര സംബന്ധിച്ച ചോദ്യങ്ങൾക്ക് വിവരാവകാശപ്രകാരം മറുപടി നൽകിയിട്ടില്ല.
ഡോ. ജയതിലക് നിയമസഭ കമ്മിറ്റി മീറ്റിങ്ങുകളിൽ പോലും ഹാജരാവാതെ, അവസാന നിമിഷം കീഴുദ്യോഗസ്ഥരോട് പങ്കെടുക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എൻ.പ്രശാന്ത് IAS ഫയലിൽ എഴുതിയിരുന്നു. ഇതേ തുടർന്ന് പ്രശാന്തിനെ കൃഷി വകുപ്പിലേക്ക് മാറുകയും ചെയ്തു.