
വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്ക് 2012 മുതൽ ബി.സി. സി.ഐ പെൻഷൻ നൽകാറുണ്ട്. 2012 ൽ ആണ് ബി.സി. സി.ഐ പെൻഷൻ സ്കീം നടപ്പിലാക്കിയത്. 2022 ജൂൺ 1 മുതൽ പെൻഷൻ പരിഷ്കരണവും ബി.സി. സി.ഐ നടത്തി. ഇതോടെ ക്രിക്കറ്റ് താരങ്ങളുടെ പെൻഷൻ ഇരട്ടിയായി.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ലഭിക്കുന്ന പെൻഷൻ 70,000 രൂപയാണ്.2012 ഡിസംബർ 23-നാണ് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലായിരുന്നു.
2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് സച്ചിൻ വിരമിച്ചു.
2013 നവംബറിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു.
സച്ചിൻ്റെ അതേ പെൻഷനാണ് ധോണിക്കും ഗവാസ്കർക്കും ഗാംഗുലിക്കും കപിലിനും ലഭിക്കുന്നത്. പെൻഷനായി 70000 രൂപ വീതം നാൽവർ സംഘത്തിന് ലഭിക്കും.
യുവരാജ് സിംഗിന് 60000 രൂപയും വിനോദ് ക്ലാംബിക്ക് 30000 രൂപയും ആണ് പെൻഷൻ. കളിച്ച ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണ് ക്ലാംബിയുടെ പെൻഷൻ കുറയാൻ കാരണം.
മുൻ വനിത ക്രിക്കറ്റ് ക്യാപ്റ്റൻമാരായ അഞ്ജും ചോപ്ര, മിഥാലി രാജ് എന്നിവർക്ക് 52,500 രൂപ വീതം ആണ് പെൻഷനായി ലഭിക്കുന്നത്.